കോട്ടം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ) (THUSHA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1388676 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടം എൽ പി എസ്
വിലാസം
കോട്ടം

മുണ്ടലൂർ പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04972 827324
ഇമെയിൽkottamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13191 (സമേതം)
യുഡൈസ് കോഡ്32020200902
വിക്കിഡാറ്റQ64458924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി. ബേബി ഷോജ
പി.ടി.എ. പ്രസിഡണ്ട്സജീവൻ. കെ വി.
എം.പി.ടി.എ. പ്രസിഡണ്ട്റീജ. കെ.
അവസാനം തിരുത്തിയത്
24-01-2022Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                           പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ കോട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന കോട്ടം എൽ.പി.സ്കൂൾ 1896 ൽ രൈരു ഗുരുക്കളുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രഗൽഭരായ ഒട്ടേറേ പേർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ വിദ്യാഭ്യാസ തൽപരരായ  രൈരു ഗുരുക്കൾ, മറ്റ് പ്രമുഖർ, നാട്ടുകാർ, പൗരമുഖ്യൻമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോട്ടം പ്രദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. മുമ്പ് അടിക്കുന്നുമ്മൽ എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്.126-ാം വാർഷികം  ആഘോഷിക്കുന്ന വിദ്യാലയമാണിത്.
                  മുൻ പ്രധാനാധ്യാപകനായിരുന്ന കെ.സി.ബാലകൃഷ്ണൻ മാസ്റ്റർക്ക് 1977 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. പഠന രംഗത്തും കലാകായിക രംഗത്തും കുട്ടികളെ ഉന്നതനിലവാരത്തിലെത്തിക്കാൻ ഇവിടത്തെ പ്രഗൽഭരായ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് അധ്യാപകരും ഏകദേശം നൂറോളം കുട്ടികളും ഇവിടെ ഉണ്ട്.
                  1896 ലാണ്  കോട്ടം എൽ. പി സ്കൂൾ സ്ഥാപിച്ചത്. ശ്രീ ചന്ത്രോത്ത് രൈരു ഗുരുക്കൾ എന്ന മഹത് വ്യക്തിയുടെ പരിശ്രമഫലമാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കോട്ടം, പള്ളിയത്ത് എന്നീ പ്രദേശങ്ങളിലെ നിരക്ഷരരായ ജനതയെ അക്ഷര ലോകത്തിലേക്ക് എത്തിച്ച് അറിവിന്റെ വെളിച്ചം പകരാൻ ശ്രീ രൈരു ഗുരുക്കളുടെ പരിശ്രമം കൊണ്ട് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓർമ്മയാണ്, ഓല മേഞ്ഞ തുള വീണ ക്ലാസ്സ്‌ മുറികളും ചട്ട പൊട്ടിയ സ്ലേറ്റ്കളും. ഏതാണ്ട് ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതു പോലെ തന്നെ.1971 ലാണ് കോട്ടം എൽ.പി സ്കൂൾ നല്ലൊരു കെട്ടിടത്തിലേക്ക് ചേക്കേറിയത്. ശ്രീ . കെ. സി. ബാലകൃഷ്ണൻ മാസ്റ്ററുടെ പരിശ്രമവും എടക്കാട് ബ്ലോക്കിന്റെ സഹായവും ശ്രീ സുലൈമാൻ ഹാജി എന്ന വലിയ മനുഷ്യൻ നൽകിയ സ്ഥലവും ചേർന്നപ്പോൾ വിദ്യാലയത്തിന് ഒരു കിണർ ലഭിച്ചു. ഈ കലാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ കോരൻ മാസ്റ്റർ ആയിരുന്നു. കുട്ടികളെ തറയിൽ ഇരുത്തി മണലിൽ എഴുതിക്കുന്ന രീതിയായിരുന്നു അന്ന്.ശ്രീ അനന്തക്കുറുപ്പിന്റെയും ശ്രീ കെ.സി. ബാലകൃഷ്ണൻ മാസ്റ്ററുടയും കാലത്താണ് അഞ്ചാം തരമായി ഉയർന്നത്. ശ്രീ കോരൻ മാസ്റ്റർ, ഉരുണ്ടോളി നാരായണൻ മാസ്റ്റർ, ശ്രീ കെ. സി.ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി.ശങ്കരൻ മാസ്റ്റർ, ശ്രീ പി. കെ.നാണു മാസ്റ്റർ, കോരമ്പേത്ത് കൗസല്യ ടീച്ചർ, ശ്രീ കെ. വി കൃഷ്ണൻ മാസ്റ്റർ, ശ്രീ ദാമോദരൻ മാസ്റ്റർ,ശ്രീമതി. കെ. താല ടീച്ചർ , ശ്രീമതി ശാരദാമ്മ ടീച്ചർ, ശ്രീ. സി. ജനാർദ്ദനൻ മാസ്റ്റർ, കൊല്ലനാണ്ടി കൗസല്യ ടീച്ചർ ,ശ്രീ.വി. രാഘവൻ മാസ്റ്റർ,ശ്രീമതി സി.ലളിത ടീച്ചർ എന്നിങ്ങനെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
               2018 അധ്യായന വർഷത്തിൽ ആണ് ചിറ്റാരിപ്പറമ്പ് എഡ്യൂക്കേഷനൽ സൊസൈറ്റി സ്കൂൾ ഏറ്റെടുത്തത്. തുടർന്ന് സ്കൂൾ കെട്ടിടത്തിനും ചുറ്റുപാടുകൾക്കും സമൂലമായ മാറ്റം ഉണ്ടായി. കെട്ടിടം നവീകരിച്ച് സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ റൂം, കുട്ടികളുടെ പാർക്ക്‌, കളിസ്ഥലം എന്നീ സൗകര്യങ്ങൾ ഒരുക്കി എൽ കെ ജി മുതൽ മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. വീണ്ടും പുത്തൻ ഉണർവിന്റെ പാതയിൽ ആണ് വിദ്യാലയം. ഇന്ന് 125 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • പൂന്തോട്ടം
  • വാഹനം സൗകര്യം
  • ഓപ്പൺ സ്റ്റേജ്
  • കിണർ
  • കളിസ്ഥലം
  • കുടി വെള്ളപദ്ധതി
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം എത്താം (14.km)
  • തലശ്ശേരി തീരദേശപാതയിലെ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km
  • നാഷണൽ ഹൈവേയിൽ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km ഓട്ടോ മാർഗം എത്താം

{{#multimaps:11.83088,75.49007|width=800px|zoom=16}}

"https://schoolwiki.in/index.php?title=കോട്ടം_എൽ_പി_എസ്&oldid=1388755" എന്ന താളിൽനിന്ന് ശേഖരിച്ചത്