ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ
വിലാസം
അരപ്പാറ

അരപ്പാറ
,
വാഴേമ്പുറം പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഇമെയിൽhmarappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21838 (സമേതം)
യുഡൈസ് കോഡ്32060700504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാകുറുശ്ശി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി ലക്ഷ്മി ജി
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
31-01-2022Musharafasad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1968 - ന് മുമ്പ് നടന്ന സർവ്വേ പ്രകാരം വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1968 ജൂണിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മണ്ണാർക്കാട് - കോങ്ങാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി അരപ്പാറ എന്ന മനോഹരമായ ഗ്രാമ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പ്രീ പ്രൈമറിയും, എൽ. പി യും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 110 കുട്ടികളും, എൽ. പി യിൽ 237 വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു. രണ്ടാം ഭാഷയായി അറബിയും ഇവിടെ പഠിപ്പിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി ജി. ജ്യോതിലക്ഷ്മിയും, 12 അധ്യാപകരും, ഒരു പാചക തൊഴിലാളിയും ഇവിടെ സേവന മനുഷ്ടിക്കുന്നു.

                                     11 ക്ലാസ് മുറികളും, സ്മാർട്ട് ക്ലാസ്റൂമും, ഓഫീസും ഇവിടെയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെയായി ശൗചാലയങ്ങൾ, അധ്യാപകർക്കുള്ള ശൗചാലയം എന്നിവ പ്രതേകം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനായി കളി ഉപകരണങ്ങൾ വിശാലമായ കളിസ്ഥലം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.

പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടവും, ഓഫീസ് മുറിയും കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് മുറികളും, ശൗചാലയങ്ങളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. 1.19 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടാതെ മുൻ പ്രധാന അധ്യാപകനായിരുന്ന ഹരിഗോവിന്ദൻ മാസ്റ്റർ പണികഴിപ്പിച്ച സ്കൂൾ ഗേറ്റും, മുൻ അറബിക് അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ടൈൽസ് രണ്ട് ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.കൂടാതെ സ്കൂൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചുവരുകളിൽ ചിത്രങ്ങളും മഹത് വ്യക്തികളുടെ വാചകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, കുട്ടികളുടെ മികവുറ്റ പഠനത്തിനായി വിദ്യാഭ്യാസ വകുപ്പ് നൽകിയ 6 ലാപ്ടോപ്പുകളും, 2 പ്രോജെക്ടറും കൂടാതെ പൂർവ വിദ്യാർത്ഥിയും മുൻ അധ്യാപികയുമായ ശ്രീമതി സരള ടീച്ചറുടെ മകനുമായ ശ്രീ . രഞ്ജിത്ത് നൽകിയ സ്മാർട്ട് ക്ലാസ്റൂമും കുട്ടികളെ IT പഠനത്തിൽ വളരെയേറെ മുന്നോട്ട് നയിക്കുന്നു.

സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ കൂടാതെ പൂന്തോട്ടവും, പഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയുള്ള  പച്ചക്കറിത്തോട്ടവും ഈ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷക സമ്രതമായ ഉച്ചഭക്ഷണം കൂടാതെ ആഴ്ച്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി