ജെ.സി.എം.എ.എൽ.പി.എസ് അരപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂൾ ഇവിടെ ആരംഭിക്കാൻ 1.9 ഏക്കർ സ്ഥലം സൗജന്യമായി നൽകി ശ്രീ . വഴുപ്പിനിക്കളം ലക്ഷ്‌മണ ഗുപ്തൻ അവർകളാണ് ഈ സ്കൂൾ ഉള്ളടത്തോളം കാലം സ്‌മരിക്കപ്പെടേണ്ട മാന്യദേഹമാണ് . ഒരു സ്വകാര്യ വ്യക്തിയുടെ മാനേജ്‍മെന്റിൽ സ്കൂൾ ആരംഭിക്കുന്നതിന് പോലും സ്ഥലം നൽകിയ അദ്ദേഹത്തിന്റെ വിശാല മനസ്കതയും വിദ്യഭ്യാസ പ്രേമവും ഈ ഗ്രാമീണരോടുള്ള സ്നേഹവും എത്ര തന്നെ വാഴ്‌ത്തപ്പെട്ടാലും മതിയാവില്ല.

                                                                                             യശഃ ശരീരനായ ശ്രീമാൻ ദാമോദര പിള്ളയാണ് പ്രതേകം സ്‌മരിക്കേണ്ട മറ്റൊരു വ്യക്തി .     സ്കൂൾ ഈ പ്രദേശത്ത് സ്ഥാപിക്കുന്നതിന് വേണ്ടി വളരെയധികം ശ്രമിക്കുകയും അതിന് വേണ്ടി ശ്രീ ഗുപ്തനെ രംഗത്തിറക്കുകയും ചെയ്തത് ഇദ്ദേഹമാണ് . ഈ സ്കൂളിന്റെ മാനേജ്‌മന്റ് ഏറ്റെടുത്ത് നടത്താൻ മുന്നോട്ടുവന്നത് ശ്രീമാൻ മാഞജുരണ്ട പറങ്ങോടൻ അവർകളാണ്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ഒരടുത്ത ബന്ധുവായ ശ്രീമതി എം. സത്യവതിയിലേക്ക് മാനേജ്‌മന്റ് മാറ്റപ്പെടുകയുണ്ടായി.

                                                                                     03.06.1968 ന് ഈ സ്കൂൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജനാബ് : എ.പി ഹംസ സാഹിബാണ് ആ കർമം നിർവ്വഹിച്ചത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ എം. കുമാരൻ മാസ്റ്റർ ആയിരുന്നു. 78 കുട്ടികളോട് കൂടി ആരംഭിച്ച ഈ വിദ്യാലയം 1971 - ൽ എൽ.പി കംപ്ളീറ്റ് ചെയ്തപ്പോൾ 268 വിദ്യാർത്ഥികളായി വർദ്ധിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ 1981 - ൽ ആദ്യമായി LSS സ്കോളർഷിപ് നേടിയത് അന്നത്തെ പി.ടി.എ പ്രസിഡന്റിന്റെ മകൻ കൂടിയായ സുന്ദു രാജനാണ്.ഇത് എടുത്തു പറയത്തക്ക ഒരു നേട്ടമാണ്.

              1989 - ൽ യശഃ ശരീരനായ കുമാരൻ മാസ്റ്ററിൽ നിന്ന് രാജൻ കെ. ജോസഫ് ഈ സ്കൂളിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. പിന്നീട് 1993 - ൽ മകനായ ജോസഫ് രാജന് കൈമാറുകയും ചെയ്തു. അരനൂറ്റാണ്ട് പിന്നിടുന്ന ഈ വിദ്യാലയത്തിന് പൂർവികരായ എല്ലാ അധ്യാപകരുടെയും ശ്രമഫലമായി 350 കുട്ടികളും, 17 അദ്ധ്യാപകരുമുള്ള വലിയൊരു സ്കൂളായി മാറിയതിൽ എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം