തിരുവാൽ യു .പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TH 14566 (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വൈദ്യരപീടിക എന്ന സ്ഥലത്താണ് തിരുവാൽ യു പി സ്കൂൾ നിലനിൽക്കുന്നത് .

തിരുവാൽ യു .പി.എസ്
വിലാസം
തലശ്ശേരി

തിരുവാൽ യുപി സ്കൂൾ,
,
670692
സ്ഥാപിതം1869
വിവരങ്ങൾ
ഫോൺ04902313255
ഇമെയിൽthiruvalupspanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14566 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNassar uk .പി.ടി.ഏ. പ്രസിഡണ്ട്= ഹാരിസ്.വി
അവസാനം തിരുത്തിയത്
24-01-2022TH 14566


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ -പാനൂർ അംശം -എലാങ്കോട് ദേശത്ത്‌ പാനൂർ-എലാങ്കോട് -കൂറ്ററി എന്നീ മൂന്നു പ്രദേശങ്ങളുടെയും സംഗമസ്ഥലമായ അവിയടക്കുന്നിന്റെ പടിഞ്ഞാറേ തായ്‌വാരത്ത് തിരുവാൽ പള്ളിപ്പറമ്പിനോട് ചേർന്ന്  1869    -ൽ തിരുവാൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി .തുടുക്കത്തിൽ തന്നെ മതവിദ്യാഭ്യാസത്തിനും ഔപചാരിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു .വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു വടക്കേ എലാങ്കോട് ,കൂറ്ററി ,കിഴക്കേ പാനൂർ തുടങ്ങിയ പ്രദേശങ്ങൾ .വിശേഷിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയിൽ വ്യാകുലചിത്തരായി കഴിഞ്ഞിരുന്ന ജനാബ് ടി .കെ മൗലവി ,ആർ .അമ്മദ് മുസ്‌ലിയാർ തുടെങ്ങിയ പൗരപ്രമാണിമാരുടെ അശ്രാന്തപരിശ്രമഫലമായിട്ടാണ് സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയത് .സ്ഥാപക മേനേജർ ജനാബ് ആർ .അമ്മേടമുസ്ലിയാർ ആയിരുന്നു .ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തത് കാരണം മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അദ്ദേഹത്തിന് വശമില്ലായിരുന്നു .മുസ്ലിം സമൂഹത്തിന്റെ തുടർന്നങ്ങോട്ടുള്ള വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനഫലമായി 1940  _ൽ  എട്ടാം തരം വരെയുള്ള തിരുവാൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . 1940  -ൽ തിരുവാൽ പള്ളിക്കുസമീപത്ത് നിന്നും സ്കൂൾ ,പാനൂർ പുത്തൂർ റോഡിൽ പരേതനായ ശ്രീ :ഭാസ്കരൻ വൈദ്യരുടെ ഔഷധശാലക്ക് സമീപത്തുള്ള കോറോത്ത് പറമ്പിൽ മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ അന്നത്തെ മദ്രസ ഗവ :ന്റെ അധികാരം നേടുകയും ചെയ്തു .സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ ഒട്ടനവധി തലയെടുപ്പുള്ള നേതാക്കളെയും ,വിദ്യാഭ്യാസ പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് പിന്നീടങ്ങോട്ടുള്ള പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട് .പെരിങ്ങളം ജനങ്ങളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന മുൻ എം .എൽ .എ മാറിയിട്ടുള്ള ജനാബ്  കെ .എം.സൂപ്പി സാഹിബ്,ശ്രീ :കെ .പി മമ്മു മാസ്റ്റർ ശ്രീ :കെ ടി കുഞ്ഞമ്മദ് ,അതുപോലെ മുൻ ഗാന്ധിയുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് കൂടിയായ ശ്രീ :കെ . പി .എ റഹീം തുടങ്ങി ഒട്ടനവധി സാമൂഹ്യ പ്രവത്തകരെയും സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ :തായാട്ട് ശങ്കരൻ ,കനാൽ കുഞ്ഞിരാമൻ നമ്പ്യാർ ,കെ .പി കൃഷ്ണൻ  മാസ്റ്റർ കല്ലിക്കണ്ടി ,വി .കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,തിണ്ടുമ്മൽ അടിയോടി ,അപ്പുമാസ്റ്റർ ,നാണുക്കുറുപ്പ് ,കുഞ്ഞിക്കണ്ണൻ നായർ ,ജി .വി കുഞ്ഞിരാമൻ ,വി.പി കുമാരൻ ,സി .എസ കുഞ്ഞബ്ദുള്ള വി .പി കുഞ്ഞബ്ദുള്ള ,കെ ഗോവിന്ദൻ നായർ ,മൊയ്തു മാസ്റ്റർ തുടങ്ങിയവർ പ്രഗത്ഭരായ അദ്യാപകരും പ്രധാനഅദ്യാപകരും ആയിരുന്നു .ആർ.അമ്മദ് മുസ്ലിയാർക്ക് ശേഷം കടവത്തൂരിലെ പൗരപ്രമുഖനായ മൂത്തോന മൂസ  ആയിരുന്നു മാനേജർ ,അവരിൽ നിന്നും കടവത്തൂരിലെ തന്നെ പൗരപ്രമുഖനായ ശ്രീ :പി .കെ കുഞ്ഞമ്മദ് ഹാജി ഉടമസ്ഥാവകാശം വാങ്ങുകയും നാലഞ്ചു വർഷം മാനേജർ സ്ഥാനം വഹിക്കുകയും ചെയ്തു .  1984 - ൽ പി .കെ കുഞ്ഞമ്മദ് ഹാജിയിൽ നിന്നും സ്കൂളിന്റെ ഉടമസ്ഥാവകാശം പാനൂർ ജുമാഅത്ത് പള്ളി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി വാങ്ങുകയും ചെയ്തു .അന്നത്തെ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ ബഹു :എക്സ് എം .എൽ .എ .ശ്രീ .കെ .എം.സൂപ്പി സാഹിബ് സ്കൂൾ കറസ്പോണ്ടൻറ്റായി വരികയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുവാൽ_യു_.പി.എസ്&oldid=1386341" എന്ന താളിൽനിന്ന് ശേഖരിച്ചത്