ജി എൽ പി എസ് കണ്ണിപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskanniparamb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കണ്ണിപറമ്പ്
പ്രമാണം:000111000.jpg
വിലാസം
മാവൂർ

പി.ഒ,
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽglpschoolkanniparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2022Glpskanniparamb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ്  സ്ഥലത്തുള്ള ഒരു ഗവ. വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1925-ൽ മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച  ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് കണ്ണിപറമ്പ്.തെങ്ങിലകടവിന്റെയും, വെള്ളലശേശരിയുടെയും ചൂലുരിന്റെയും ചെറൂപ്പയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പുകൾ നിറഞ്ഞ സുന്ദര ഗ്രാമം.മാവൂർ എന്ന സ്ഥലം അറിയപെടുന്നതിന് മുമ്പു തന്നെ കണ്ണി പറമ്പ് പ്രസിദ്ധമായിരുന്നു.ഗോളിയോർ റയൻസ് വന്നതിൽ പിന്നെ പ്രസിദ്ധമായി.

ബ്രിട്ടീഷ്‌ ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റ ഭാഗമായിരുന്നു. കോഴിക്കോട് പ്രദേശം ഉൾപ്പെടെയുള്ള മലബാർ ജില്ല. കോഴിക്കോട് പ്രദേശത്തുപ്പട്ടാ സ്ഥലമായിരുന്നു കണ്ണിപറമ്പ്. സമൂതിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശം. ഇന്ന് മാവൂർ പഞ്ചായത്തിൽ പെടുന്ന ഈ പ്രദേശം കണ്ണിപറമ്പ് ദേശവും പലങ്ങാട്ട് ദേശവും ഉൾപ്പെടുന്ന കണ്ണിപറമ്പ് പഞ്ചായത്തിലായിരുന്നു.


കണ്ണിപറമ്പ് പ്രദേശത്തെ പ്രമുഖരായ നായർ, നമ്പൂതിരി കുടുംബങ്ങങ്ങളാണ് ഉണ്ടായിരുന്നത്. പേരൂർ ഇല്ലത്തെ നമ്പൂതിരുമാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ. പേരൂർ, കാര്യാട്ട്, എരഞ്ഞക്കൽ, ആരാണപുരം, മഞ്ചാക്കോട്, വീട്ടിക്കാട്ട്, മുല്ലപ്പള്ളി

എന്നീ തറവാട്ടുകാരുടെ കൈകളിലായിരുന്നു ഈ പ്രദേശത്തിന്റ ഭൂസ്വത്ത് ഉണ്ടായിരുന്നത്.

മാവുകളാൽ നിറഞ്ഞ സ്ഥലം മാവൂർ."മാ"യുടെ ഊര് മാവൂർ.എന്നിങ്ങനെ മാവൂരിന്റെ പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടി യോജപ്പിക്കുന്ന ഒരു കണ്ണിയായി നിന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നതിനാൽ ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേരുവന്നു.

പുരാണ കഥകളിലെ മഹർഷിവര്യനായ  കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക്‌ മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.ഈ തീർത്ഥം വർഷത്തിലൊരിക്കൽ ശിവരാത്രി നാളിൽ തീർത്തക്കുന്ന എന്ന സ്ഥലത്ത് എത്തുന്നു. ഇങ്ങനെ കണ്ണവമഹർഷിയുടെ പാദ സ്പർശം ഏറ്റ ഈ സ്ഥലത്തിന് കണ്ണിപറമ്പ് എന്ന പെരുവന്നതായി ഐതിഹ്യം. സമൂതിരി രാജാവിന് മങ്കാവിൽ നിന്നും കണ്ണിപറമ്പ് ക്ഷേത്രത്തിലെത്തി തൊഴുന്നതിനായി മാങ്കാവ് മുതൽ കണ്ണിപറമ്പ് വരെ ഒരു പാത നിർമ്മിച്ചിരുന്നു. കാലപ്പഴക്കതാൽ ഈ പാതയുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുപോയി. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ കാണാനൊള്ളു.

ധാരാളം നെൽവയലുകൾ നിറഞ്ഞ ഈ പ്രദേശത്ത് നെല്ല് കൃഷി ചെയ്തുവന്നിരുനാനു.എന്നാൽ ഇന്ന് പല വയലുകളും തരിശായി കിടക്കുന്നു.ചിലതീൽ വാഴക്കൃഷി മാത്രം നടത്തിവരുന്നു.

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കണ്ണിപറമ്പ്. ഉന്നതജാതിക്കാർക്ക് വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടായിരുന്നു.ഈ കാലഘട്ടത്തിലാണ് പ്രമുഖ നായർ തറവാടായ വെള്ളക്കാട് അരണപുരത്തെ രാമൻ നായർ സ്ഥലം നൽകി.1926ഒക്ടോബർ 23 ന് കണ്ണിപറമ്പിൽ ഒരു വീദ്യാലയം സ്ഥാപിച്ചു.

മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന  ഈ വീദ്യാലയം ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കാര്യിട്ട് പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. യാത്രാ സൗകര്യം കുറഞ്ഞ വയൽവക്കിലായിരുന്നൂ ഈ വിദ്യാലയം ഉണ്ടായിരുന്നത്. ഓടിട്ട നാലുമുറീ കെട്ടിടമായിരുന്നു ആദ്യമുണ്ടായിരുന്നത്.കെ അച്യുതൻ നായരായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.തുടർന്ന് നാല് ക്ളാസ് മുറികൾ സ്ഥാപിക്കുകയായിരുന്നു. 1973 കാലഘട്ടത്തിൽ 300ൽ കൂടുതൽ വീദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. 1926മുതൽ 1991 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം 1992ൽംസ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണ്ണിപറമ്പ്&oldid=1359902" എന്ന താളിൽനിന്ന് ശേഖരിച്ചത്