ജി എൽ പി എസ് കണ്ണിപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി .എൽ .പി .എസ്  കണ്ണിപറമ്പ

കണ്ണിപറമ്പ

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് കണ്ണിപറമ്പ്.തെങ്ങിലകടവിന്റെയും, വെള്ളലശേശരിയുടെയും ചൂലുരിന്റെയും ചെറൂപ്പയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പുകൾ നിറഞ്ഞ സുന്ദര ഗ്രാമം.മാവൂർ എന്ന സ്ഥലം അറിയപെടുന്നതിന് മുമ്പു തന്നെ കണ്ണി പറമ്പ് പ്രസിദ്ധമായിരുന്നു.ഗോളിയോർ റയൻസ് വന്നതിൽ പിന്നെ പ്രസിദ്ധമായി. ബ്രിട്ടീഷ്‌ ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റ ഭാഗമായിരുന്നു. കോഴിക്കോട് പ്രദേശം ഉൾപ്പെടെയുള്ള മലബാർ ജില്ല. കോഴിക്കോട് പ്രദേശത്തുപ്പട്ടാ സ്ഥലമായിരുന്നു കണ്ണിപറമ്പ്. സമൂതിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശം. ഇന്ന് മാവൂർ പഞ്ചായത്തിൽ പെടുന്ന ഈ പ്രദേശം കണ്ണിപറമ്പ് ദേശവും പലങ്ങാട്ട് ദേശവും ഉൾപ്പെടുന്ന കണ്ണിപറമ്പ് പഞ്ചായത്തിലായിരുന്നു.ഈ ഗ്രാമത്തിനെ ഏക ഗവൺമെന്റ് വിദ്യാലയമാണ് നമ്മുടെ സ്കൂൾ . അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ആയിരകണക്കിന് ആളുകൾ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഈ സ്ഥാപനം നിലനിൽക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.അതിനായി നമുക്കൊരുമിച്ചു കൈകോർക്കാം.

ഭൗതിക സൗകര്യങ്ങൾ

നിലവിൽ  സ്കൂളിൽ അഞ്ചു ക്ലാസ് മുറികൾ , ഒരു സ്മാർട്ട് റൂം ,ഓഫീസ് റൂം ,അടുക്കള ,അഞ്ചു ടോയ്ലറ്റ് ,ഒരു ആഡിറ്റോറിയം തുടങ്ങിയവ ആണുള്ളത്  .കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവുമുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽക്കിണർ ,പി എച് ഡി കണെക്ഷൻ തുടങ്ങിയവ ഉണ്ട് .വളരെ മികച്ച രീതിയിലുള്ള ക്ലാസ് റൂമുകളാണെല്ലാംതന്നെ .ചുറ്റുമതിൽ ഭാഗികമായാണുള്ളത് .വളരെ മികച്ച ഒരു സ്കൂൾ ലൈബ്രറി ഉണ്ട് .സ്കൂളിൽ മൂന്നു ലാപ്ടോപ്പും രണ്ടു പ്രോജെക്ടറും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്

കണ്ണിപറമ്പ്
  • പുരാണ കഥകളിലെ മഹർഷിവര്യനായ  കണ്വ മഹർഷി ഈ പ്രദേശത്തെത്തി തപസ്സു ചെയ്യുകയുണ്ടായി എന്ന് വിശ്വസിച്ച് വരുന്നും ത്രേതായുഗത്തിൽ രാവണ വധം കഴിഞ്ഞ് അയോധ്യയിലെക്ക്‌ മടങ്ങുന്ന ശ്രീരാമ ചന്ദ്രനെ പൂജിക്കാനായി കണ്വ മഹർഷി കാശി,രാമേശ്വരം തീർത്ഥം തന്റെ തപസ്ഥിധിയിലെയ്ക് ആവാഹിക്കാൻ താൻ ഇരുന്ന പാറയിൽ തന്റെ വിരലും ഊന്നി .തപശക്തിയാൽ ഈ രണ്ട് മഹാ തീർത്ഥങ്ങളും ഇവിടേക്ക് പ്രവഹിച്ചു.ഈ തീർത്ഥം വർഷത്തിലൊരിക്കൽ ശിവരാത്രി നാളിൽ തീർത്തക്കുന്ന എന്ന സ്ഥലത്ത് എത്തുന്നു. ഇങ്ങനെ കണ്ണവമഹർഷിയുടെ പാദ സ്പർശം ഏറ്റ ഈ സ്ഥലത്തിന് കണ്ണിപറമ്പ് എന്ന പെരുവന്നതായി ഐതിഹ്യം. സമൂതിരി രാജാവിന് മങ്കാവിൽ നിന്നും കണ്ണിപറമ്പ് ക്ഷേത്രത്തിലെത്തി തൊഴുന്നതിനായി മാങ്കാവ് മുതൽ കണ്ണിപറമ്പ് വരെ ഒരു പാത നിർമ്മിച്ചിരുന്നു. കാലപ്പഴക്കതാൽ ഈ പാതയുടെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുപോയി. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ കാണാനൊള്ളു.