എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (S.C.V.L.P.S). ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 21 അദ്ധ്യാപകർ ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 4 വരെ സ്ററാൻഡാർഡുകളിലായി ആകെ 17 ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി .തുഷാര ജി നാഥ് സേവനമനഷ്ടിക്കുന്നു.
എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിൻകീഴ് എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | scvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42327 (സമേതം) |
യുഡൈസ് കോഡ് | 32140100703 |
വിക്കിഡാറ്റ | Q64035225 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 378 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തുഷാര. ജി. നാഥ് |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
17-01-2022 | SCVLPS |
ചരിത്രം
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 400 ഓളം കുട്ടികളും 21 അദ്ധ്യാപകരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈ സ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.1ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം, ആയിരത്തിഅറുനൂറിലധികം പേർക്ക് ഇരിപ്പിടസൗകര്യമുള്ള ആഡിറ്റോറിയം, കൂട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളോടുമുള്ള ഡൈനിംഗ് ഹാൾ, മികച്ച നിലവാരത്തിലുള്ള സ്റ്റീ0 കിച്ചന്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് , ആയിരത്തോളം പുസ്തകശേഖരണമുള്ള ലൈബ്രറി, ആറോളം പ്രൊജക്ടറുകൾ, പതിനാറോളം ലാപ്ടോപ്പ്കൾ, ഹൈടെക് കമ്പ്യൂട്ടർ ലാബ് , സ്കൂൾ വാഹനങ്ങൾ,അതിവിശാലമായ കളിസ്ഥലം, ക്ലാസ്സ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ അദ്ധ്യാപകർ : തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അനുശ്രീ ജെ.എസ് , അർച്ചന എസ് , അസീന ബീവി എ, ഇന്ദുകൃഷ്ണ എസ്, ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, ശ്രീലക്ഷ്മി പി, സൗമ്യ ദർശൻ എസ്,
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്തഭായ്
- ജയലക്ഷ്മി
- കഹബി
- സുലേഖ
- ഗീതാകുമാരി എംഎസ്
- ഗീതാകുമാരി അമ്മ പി സി
- ശ്രീജ എൽ ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പതമശ്രീ പ്രേoനസീർ
- ജസ്റ്റിസ് ശ്രീദേവി
- ജി കെ പിള്ള
- മധു ഗോപിനാഥ്
- അനീഷ് ചിറയിൻകീഴ്
- ശോഭന പരമേശ്വരൻ
- ശ്രീജ
- അനു ജി ദാസ്
- സീതാലക്ഷ്മി
- രമ്യ ആർ
ചിറയിൻകീഴ് ==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
{{#multimaps:8.655325,76.786712 |zoom=18}}