മണലാടി സെന്റ് മേരീസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

55

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണലാടി സെന്റ് മേരീസ് എൽ പി എസ്
വിലാസം
മണലാടി

മണലാടി
,
രാമങ്കരി പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 09 - 1983
വിവരങ്ങൾ
ഫോൺ0477 2707660
ഇമെയിൽstmaryslpsmanalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46414 (സമേതം)
യുഡൈസ് കോഡ്32111100505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമ്മ.ഡി
പി.ടി.എ. പ്രസിഡണ്ട്അഞ്ചു സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ചിത സുരേഷ്
അവസാനം തിരുത്തിയത്
23-01-202246414


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.

ചരിത്രം

.........രാമങ്കരി പഞ്ചായത്തിലെ രണ്ടാം  വാർഡിൽ പമ്പയാറിന് സമീപത്തായി സെൻറ്.മേരിസ് ദേവാലയത്തോട് ചേർന്ന് സെൻറ്.മേരിസ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് സബ്ജില്ലയിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്.

        ഈ പ്രദേശത്തുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ആശ്രയിച്ചിരുന്നത് ഏകദേശം 3 കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളെയാണ്. കുട്ടികളുടെ ഈ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മണലാടി സെൻറ് മേരീസ് പള്ളിയുടെ സ്ഥലത്ത് ഇടവകക്കാർ നിർമിച്ചുനൽകിയ കെട്ടിടത്തിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും നീണ്ടകാലത്തെ പരിശ്രമവും അന്നത്തെ എംഎൽഎ ആയിരുന്ന ഡോ.കെ.സി. ജോസഫിൻറെ സ്തുത്യർഹമായ പ്രവർത്തനങ്ങളും കൊണ്ട് 1983 ജൂലൈ മാസത്തിൽ ഈ എൽ.പി. സ്കൂളിന് ഗവൺമെൻറിൻറെ അനുമതി ലഭിക്കുകയുണ്ടായി.1983 - 1984 സ്കൂൾ വർഷത്തിൽ ഒന്നാം ക്ലാസിൽ 37 വിദ്യാർത്ഥികളുമായി ശ്രീമതി അന്നമ്മ പി ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 1984-85 ൽ രണ്ടാം ക്ലാസും 85 - 86 ൽ മൂന്നാം ക്ലാസും 86- 87 ൽ നാലാം ക്ലാസും രൂപീകരിക്കപ്പെട്ടു.

     1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ  ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത്  കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു...............

ഭൗതികസൗകര്യങ്

രണ്ട് കെട്ടിടങ്ങളിലാണ് പഠനം നടക്കുന്നത്. ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ് മുറികൾ ഒരു കെട്ടിടത്തിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രീപ്രൈമറി, ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നു. ഗെ യിറ്റോടു  കൂടിയ ചുറ്റുമതിൽ ഉണ്ട്. രണ്ട് യൂറിനൽ കളും രണ്ട് ടോയ്‌ലറ്റുകളും പ്രാഥമിക നിർവഹണത്തിന് ഉതകുന്നു എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ച തും ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികൾക്ക് ആകർഷകമായ വിധത്തിൽ സ്കൂളിന്റെ ഭിത്തികളിൽ വർണ്ണചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന കളി ഉപകരണങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. വിശാലമായ കളിസ്ഥലം, മഴവെള്ളസംഭരണി, പാചകപ്പുര, ജൈവവൈവിധ്യ പാർക്ക് എന്നിവയും വിദ്യാലയത്തിൽ ഉണ്ട്.

സ്കൂളിൻ്റെ രക്ഷാധികാരികൾ

    സ്കോളർഷിപ്പുകൾ

    പഠനത്തിലും പാഠ്യേതര രംഗങ്ങളിലും താല്പര്യം വളർത്തുന്നതിനായി 1993 - 94 വർഷത്തിൽ സി. സി. ജോൺ സാറിൻറെ കാലത്ത് കുട്ടികൾക്കായി സ്കോളർഷിപ്പുകൾ സംഘടിപ്പിച്ചു തുടങ്ങി. തുടർന്നും പല സ്കോളർഷിപ്പുകൾ നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ1.ശ്രീമതി അന്നമ്മ പി. ജെ. (1983-90)

2. ശ്രീ. സി. സി. ജോൺ (1990 - 94)

3. ശ്രീമതി ലില്ലി എ. ജെ. (1994 - 95)

4. ശ്രീമതി കെ .എം. ശോശാമ്മ (1995 - 2000)

5. ശ്രീമതി തങ്കമ്മ ഈപ്പൻ (2000-2003)

6. ശ്രീമതി സാലിമ്മ ജോസഫ് (2003-2016)

7. ശ്രീമതി കാതറിൻ ആന്റണി (2016-2021)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. .പി.ജെ അന്നമ്മ
  2. .സി.സി ജോൺ
  3. .ലില്ലി എ.ജെ
  4. .കെ.എം ശോശാമ്മ
  5. തങ്കമ്മ ഈപ്പൻ

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാ ദീപത്തിൽ നിന്നും തിരിതെളിച്ച് ജീവിതപന്ഥാവിലേക്ക് ഇറങ്ങി ആധ്യാത്മിക രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വർ - ഫാദർ ജോ ജോസഫ് കളത്തിൽ, സിസ്റ്റർ മറിയാമ്മ എബ്രഹാം പുത്തൻചിറ സി. എം. സി., സിസ്റ്റർ ലിൻ്റു ജെയിംസ് എസ്. ഡി., സിസ്റ്റർ ജസിമോൾ ജയിംസ് തോട്ടുകടവിൽ എസ്. ഡി.,ബ്രദർ പയസ് ജോസഫ് ഇടമന.
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.438604, 76.459608 width=800px | zoom=16 }}