മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/47061

മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി നേത്രത്വം നൽകുന്നു. ഡിസംബർ - ജനുവരി മാസങ്ങളിൽ   ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-23 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.40 കുട്ടികളെ തെരഞ്ഞെടുത്തു.

2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. 

ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി.

പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എഇഒ നൽകി.

47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK47061
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ്‌ ഫിജാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ്‌ നജീബ് യു പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹമ്മദ്‌ സാലിം എൻ കെ
അവസാനം തിരുത്തിയത്
22-01-202247061


ഡിജിറ്റൽ മാഗസിൻ 2019



ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്

മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ച. 

പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മാസ്റ്റർ മുഹമ്മദ് സാലിം എൻ കെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്.

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.