ജി. എഫ്. യു. പി. എസ്. വെള്ളയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ds (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വെള്ളയിൽ എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്.

ചരിത്രം

ഫിഷറീസ് ഡിപ്പാർട്ട് മെന്റിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശ്രീ.വി വി ഗോവിന്ദൻ 1913-14 വർഷത്തിൽ നോർവേ ,ലണ്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഫിഷറീസ് മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡയറക്ടറായ സർഫ്രഡറിക്ക് നിക്കോൾ സന്റെ സഹായത്തോടെ തീരപ്രദേശങ്ങളിൽ സ്ഥാപിച്ച സ്കൂളുകളിൽ ഒന്നാണ് 1914 ൽ സ്ഥാപിതമായ ഫിഷറീസ് യു.പി സ്കൂൾ

പ്രാരംഭ കാലത്ത് പഠനത്തോടൊപ്പം മരപ്പണി വലകെട്ടൽ തക്ലി ചർക്ക എന്നിവയിൽ നൂൽനൂൽക്കൽ കയർ നിർമ്മാണം എന്നിവയും അഭ്യസിച്ചിരുന്നു 1914 ൽ രൂപീകൃതമായ ഈ വിദ്യാലയം അരനൂറ്റാണ്ടിന് ശേഷം 1964ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1970-85 കാലഘട്ടം ഈ വിദ്യാലയത്തെ സംബന്ധിച്ചേടത്തോളം സുവർണ്ണ കാലഘട്ടമായിരുന്നു ഏതാണ്ട് 1500 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയും കേവലം 50ൽ താഴെ എത്തി നിൽക്കുന്ന അവസ്ഥാവിശേഷമുണ്ടാവുകയും ചെയ്തു .എന്നിരുന്നാലും സ്കൂളിന്റെ പൂർവ്വ പ്രഭാവം വീണ്ടെടുക്കുവാനായി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും ഒത്തുചേർന്ന് നടത്തുന്ന പല പ്രവർത്തനങ്ങളും വളരെയധികം പ്രതീക്ഷ നൽകുന്നവയാണ്. പ്രശ്നങ്ങളും പരിഹാരങ്ങളും കൂട്ടായ്മയിലൂടെ ചർച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയുന്നതിനാൽ വരും നാളുകൾ മടങ്ങി വരുന്ന നഷ്ടപ്രതാപങ്ങളുടേതാണെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.

ഭൗതികസൗകരൃങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബുകളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം

സ്കൗട്ട് & ഗൈഡ്സ്

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

ബാലശാസ്ത്ര കോൺഗ്രസ്സ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

11.26409,75.76806

ജി. എഫ്. യു. പി. എസ്. വെള്ളയിൽ
വിലാസം
ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ

ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ
,
നടക്കാവ് പി.ഒ.
,
673011
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽvellayilgfups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17244 (സമേതം)
യുഡൈസ് കോഡ്32040501204
വിക്കിഡാറ്റQ64549945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്66
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ62
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ62
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ അഷ്‌റഫ്‌ എം. പി
പി.ടി.എ. പ്രസിഡണ്ട്ആഷിഖ് വി പി
എം.പി.ടി.എ. പ്രസിഡണ്ട്റഫ്സീന
അവസാനം തിരുത്തിയത്
26-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{{#multimaps:11.2643492,75.7735634 |zoom=13}}