സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ചരിത്രം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്


മനുഷ്യജീവിതത്തിലെ  സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനമാണ് സാമൂഹികശാസ്ത്രം.

സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ കുട്ടികളിൽ രൂപീകരിക്കാൻ സഹായിക്കുന്ന രീതിയിലാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്

ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം മുൻ അധ്യാപിക ശ്രീമതി വിവററ് നൊറോണ നിർവ്വഹിച്ചു.

ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന പരിപാടിയിൽ കുട്ടികൾ ഭൂമിയുടെ ഉള്ളറ യുടെ സ്റ്റിൽ മോഡൽ പ്രദർശിപ്പിച്ചു , സ്റ്റോൺ ടൂൾസ് ഓഫ് ഏർലിമാൻ സ്റ്റിൽ മോഡൽ   എട്ടാം ക്ലാസിലെ കുട്ടികൾ പ്രദർശിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം , പ്രച്ഛന്നവേഷ മത്സരം എന്നിവ നടത്തി.

ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായി ഗാന്ധി പ്രശ്നോത്തരി ഓൺലൈനായി നടത്തി .

ഭരണഘടനാ ദിനത്തിൽ ഭരണഘടന പ്രതിജ്ഞ ചൊല്ലി ക്കുകയും, ലീഗൽ സർവ്വീസ് അതോറിറ്റിയുടെ  ബോധവൽക്കരണ ക്ലാസ്സ്  നടത്തുകയും ചെയ്തു . ബാലാവകാശ നിയമങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ  ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ  സംഘടിപ്പിച്ചു .

വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ സാമൂഹികബോധവും പൗരബോധവും  വളർത്തിയെടുക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ  സഹായിക്കുന്നു .