സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ചരിത്രം

സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938- ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടർ ലാബ്. സയൻസ് ലാബ്. ലൈബ്രറി. സ്മാർട്ട്ക്ളാസ്സ് റൂം.


പാഠ്യേതര പ്രവർത്തനങ്ങൾ

  • 1.സ്കൂൾ കൗൺസിൽ

2.സയൻസ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂൾ ലൈബ്രറി. 8.കെ.സി.എസ്.എൽ. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എൽ. 12.വിദ്യാർത്ഥിക്ഷേമനിധി. 13.ഫിസിക്കൽ എഡ്യൂക്കേഷൻ. 14.എസ്.പി.സി 15.ജെ.ആർ.സി

മാനേജ്മെന്റ്

ആലപ്പുഴ രൂപതയുടെ മേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ. ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ രക്ഷാധികാരിയായും വെരി.റവ.ഫാ. രാജു കളത്തിൽ മാനേജരായും റവ. ഫാ. രാജൻ മേനങ്കാട് ലോക്കൽ മാനജരായും സ്കൂളിനെ നയിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെയിൻമേരി,ശ്രീമതി ജെസിഫോള്റൻസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. കെ.എസ്. മനോജ് . ( എക്സ്. എം. പി ) ജോവാക്കീം മൈക്കിൾ