കാരക്കാട് എ വി എസ് എൽ പി എസ്

15:46, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16222-hm (സംവാദം | സംഭാവനകൾ) (ലോഗോ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ നാദാപുരംറോഡ് (കാരക്കാട്) എന്ന സ്ഥലത്തു കാരക്കാട് എ വി എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു

കാരക്കാട് എ വി എസ് എൽ പി എസ്
schoollogo
വിലാസം
നാദാപുരംറോഡ്

മടപ്പള്ളി കോളേജ് പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽavslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16222 (സമേതം)
യുഡൈസ് കോഡ്32041300115
വിക്കിഡാറ്റQ645449966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പാലിച്ചേരി
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്‌ കെ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
13-01-202216222-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആധുനിക കേരളത്തിന്റെ ശിൽപികളിൽ വാഗ്ഭടാനന്ദഗുരുവിനുളള പ്ര‍ാധാന്യം വലുതാണ് കേരള നവോത്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്ര‍വർത്തനങ്ങൾ വളരെയധികം സ്വാധീച്ചിട്ടുണ്ട്.1917ൽ വാഗ്ഭടാനന്ദഗുരുദേവൻ കാരക്കാട്ടിൽ ആത്മവിദ്യാസംഘം സ്ഥാപിച്ചു പ്ര‍വർത്തനം തുടങ്ങിയപ്പോൾത്തന്നെ ഇവിടുത്തെ യാഥാസ്ഥിതികരെ അത് ശരിക്കും ‍‍ഞെട്ടിച്ചു.സമൂഹത്തിൽ അന്ന് നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഗുരുദേവൻ ആ‍ഞ്ഞടിച്ചപ്പോൾ താഴ്ന്ന ജാതിക്കാർക്കെതിരെ സാമൂഹ്യഭ്ര‍ഷ്ട് കല്പിച്ചു.തൊഴിൽമുടക്കുക,മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക,കുടിവെളളം മുടക്കുക തുടങ്ങിയ നീചകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ആത്മവിദ്യാസംഘത്തെ തടയുവാൻ യാഥാസ്ഥിതികർ ശ്ര‍മം നടത്തിയത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാവാൻവേണ്ടി 1926-ൽ കാരക്കാട് ആത്മവിദ്യാസംഘം ഗേൾസ്എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് കാരക്കാട് ആത്മവിദ്യാസംഘം എൽ പി സ്കൂളായി മാറി.ആദ്യകാല അധ്യാപകരിൽ പ്ര‍ധാനികൾ കറുപ്പയിൽ കണാരൻ മാസ്റ്റർ കുഞ്ഞാപ്പു മാസ്റ്റർ പാലേരി കണാരൻ മാസ്റ്റർ, ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ ,തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,വി കെ ജാനകി ടീച്ചർ എന്നിവരായിരുന്നു.1977ൽ ശ്ര‍ീ സി പി രാഘവൻ മുൻമേനേജരും പ്ര‍ധാനഅധ്യാപകനുമായ കുഞ്ഞിക്കണ്ണൻ മാസ്റ്ററിൽ നിന്നും സ്കൂൾ വാങ്ങി.2014ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ സി പി ജയവല്ലി മേനേജറായി.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്,ലൈബ്ര‍റി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കറുപ്പയിൽ കണാരൻ മാസ്റ്റർ
  2. കുഞ്ഞാപ്പു മാസ്റ്റർ
  3. പാലേരി കണാരൻ മാസ്റ്റർ
  4. ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ
  5. തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ
  6. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  7. വി കെ ജാനകി
  8. ടി ലീല
  9. പി രാജി
  10. ആർ ഇന്ദിര
  11. സി പി കൃഷ്ണൻ
  12. സി പി രാജേന്ദ്ര‍ൻ
  13. സരോജിനി ടീച്ചർ
  14. സി അബ്ദുറഹിമാൻ

നേട്ടങ്ങൾ

ജില്ലാ പ്ര‍വർത്തിപരിചയമേളയിൽ ത്ര‍ഡ്പാറ്റേണിൽ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും,2016-17 വർഷത്തെ ഉപജില്ലാ കലാമേളയിൽ നാടോടിനൃത്തം,ഭരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും ലഭിച്ചു.

2019-2020 വർഷം രണ്ട് LSS ലഭിച്ചു....ആൻമിയ കെ പി, മുഹമ്മ‍ദ് റിസ്വാൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വരുൺചന്ദ്ര‍ൻ
  2. ഡോ.സജിത്ത്പ്ര‍സാദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
  • വടകര-തലശ്ശേരി റോഡ് (നാദാപുരംറോഡിൽ പടിഞ്ഞാറ് ആത്മവിദ്യാസംഘം റോഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു)

{{#multimaps:11.638601,75.570798|zoom=18}}