ജി.എൽ.പി.എസ്. ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18510 (സംവാദം | സംഭാവനകൾ) (സ്കൂളിനെക്കുറിച്ചുള്ള പ്രധാന താൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെറുവണ്ണൂർ
വിലാസം
ചാരങ്കാവ്

എളങ്കൂർ പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04832709150
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്18510 (സമേതം)
യുഡൈസ് കോഡ്32050601004
വിക്കിഡാറ്റQ64567824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ153
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത. എം
പി.ടി.എ. പ്രസിഡണ്ട്ശിഹാബുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
13-01-202218510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്നു ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും മനോഹരമായ പൂന്തോട്ടവുമുണ്ട് .

പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 362 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2018-19 അധ്യയന വർഷം 7 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു.

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്

സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ

  • മാധവൻ മാഷ് (1955)
  • ഗോവിന്ദൻ മാഷ്
  • പി.കെ. ദാമോദര മേനോൻ
  • ജോർജ് ജോസഫ്
  • മൈമൂന ടീച്ചർ
  • രാധ ടീച്ചർ
  • നാരായണൻ മാഷ്
  • ജോസഫ് മാത്യു
  • വീരാൻകുട്ടി

പി.ടി.എ & എം.പി.ടി.എ

  • ശിഹാബുദ്ദീൻ (PTA)പ്രസിഡണ്ട്
  • വിദ്യ (MPTAപ്രസിഡൻറ് )
  • ഹരീഷ് ബാബു (SMCചെയർമാൻ)

അംഗങ്ങൾ

  • കൃഷ്ണൻ
  • അസൈനാർ കുണ്ടുതോട്
  • ഷംസുദ്ദീൻ
  • ഷറഫുദ്ദീൻ
  • സുനേഷ്
  • ജിഷ ചാരങ്കാവ്
  • ജയ
  • സുമിത
  • ജിഷ ചെറുവണ്ണൂർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ

  • ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
  • അനുശ്രീ (BDS)
  • ശ്രീനാഥ് (എഞ്ചിനീയർ )

വഴികാട്ടി

      മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=1269364" എന്ന താളിൽനിന്ന് ശേഖരിച്ചത്