ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

നാം ഇന്ന് കഴിയുന്നത് വളരെ കഷ്ടതയേറിയ കാലത്തിലാണ് അ കാലം ആണ് കോവിഡ്. ഈ കാലം മനുഷ്യർക്ക് വളരെ പ്രയാസമേറിയതാണ് എന്നാൽ ഒരാൾ ഹാപ്പിയാണ് അത് നമ്മുടെ പരിസ്ഥിതി ആണ്. മാലിന്യവുമില്ല വാഹനാപകടങ്ങളുമില്ല . മനുഷ്യർ വീടുകളിൽ കയറി വാതിൽ അടച്ചതോടെ പ്രകൃതിക്കു വീണ്ടും സുന്ദരിയാവാൻ സമയ കിട്ടി .വീ ടുകളിൽ നേരം പോകാൻ പലരും പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതും നല്ലൊരു മാറ്റത്തിന്റെ സൂചന ആണ് . പല നല്ല പ്രവർത്തികളും നാം ഇ കോവിഡ് കാലത്താണ് ചെയ്‌യുന്നത്. ഇ കാലത്തു ഒരു വൃക്ഷത്തിന്റെ കടക്കലും മഴു വീണിട്ടില്ല പകരം നിരവധി വീടുകളുടെ മുറ്റത്തു പുതിയ വൃക്ഷത്തൈകളും ചെടികളും നടുകയാണ് ചെയ്‌യുന്നത്‌ അതോടെ വൃഷങ്ങളും ഹാപ്പി ആയി .
ഇനി അടുത്തത് മലിനീകരണം, അന്തരീക്ഷത്തിൽ പകുതിഭാഗം മലിനീകരണം കുറഞ്ഞു . ഇത് കൂടുതൽ ഉണ്ടാവുന്നത് വാഹനങ്ങളിൽ നിന്നാണു . ഇനി പുഴകളുടെ കാര്യം , മിക്ക പുഴകളും മാലിന്യകേന്ദ്രങ്ങൾ ആയിരുന്നു . അവശേഷിക്കുന്ന ജലം പലരും വാഹനങ്ങളിൽ കടത്തികൊണ്ടുപോകുന്നു . പക്ഷെ ഇപ്പോൾ വ്യവസായശാലകളും അടച്ചു , അവിടന്നുള്ള മാലിന്യങ്ങൾ പുഴയിലേക്കുതള്ളുന്നത് നിലച്ചു . മീനുകൾ ചത്തു പൊങ്ങുന്ന കാഴ്ചയുമില്ല ഇല്ല .ഇപ്പോൾ ഇതാ പുഴകൾ വേനലിൽ ലഭിച്ച ജലവുമായി സുഖകരമായി ഒഴുകുന്നു .
ചുരുക്കി പറഞ്ഞാൽ പരിസ്ഥിക്കു ഒരു അവധിക്കാലമാണ് . പക്ഷെ മനുഷ്യർ കഷ്ടത്തിലാണ് നാം പ്രകൃതിയോട് ചെയ്താ ക്രൂരതയുടെ ഫലമാണ് കോവിഡ് വൈറസ് . പരിസ്ഥിയോടു നാം വീണ്ടും ക്രൂരത കാണിക്കാതെ ഇരിക്കാം . അതുപോലെ പരിസ്ഥിയെ നമ്മുടെ നല്ല ഭാവിക്കു വേണ്ടി നമുക്ക് ഒത്തൊരുമയോട് കൂടി സംരക്ഷിക്കാം

അമൽ രാജ് .എ .എം
9 F ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം