ഡി വി എൽ പി സ്കൂൾ, വെട്ടിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി വി എൽ പി സ്കൂൾ, വെട്ടിയാർ
വിലാസം
വെട്ടിയാർ

വെട്ടിയാർ പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽ36238dvlpsvettiyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36238 (സമേതം)
യുഡൈസ് കോഡ്32110701407
വിക്കിഡാറ്റQ87478917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ59
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കുമാരി കെ ജി
പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
26-01-2022Sandeep S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂളിന്റെ ഹ്രസ്വകാല ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ  പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 ഡിവിഷനും 109 കുട്ടികളും 4 അദ്ധ്യാപകരുമാണുള്ളത്.

കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു.

മാനേജ്മെൻറ് ഇൽ നിന്നും സ്കൂൾ നവീകരണത്തിന് ഭാഗമായി സ്കൂളിന്റെ രണ്ടുവർഷങ്ങളിൽ മതിൽ നിർമ്മിച്ചു.കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നല്ല ഒരു കളിസ്ഥലം നിർമ്മിച്ചു നൽകി.കുടിവെള്ളത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഒരു അലമാരയും മേശയും വാങ്ങിത്തന്നു .

സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ  പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്കൂളിലെത്താനുള്ള മാർഗ്ഗം. മാവേലിക്കര - പന്തളം റൂട്ടിൽ വെട്ടിയാർ ജംഗ്ഷനിൽ നിന്ന് താന്നിക്കുന്ന് റൂട്ടിൽ 30 മീറ്റർ ചെന്നാൽ സ്കൂളിലെത്താം.

{{#multimaps:9.226422257746615, 76.61134809657561 |zoom=18}}