ജെ.ബി.എസ്.മുണ്ടൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ്.മുണ്ടൻകാവ്
വിലാസം
മുണ്ടൻകാവ്

മുണ്ടൻകാവ്
,
ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം11 - 10 - 1921
വിവരങ്ങൾ
ഫോൺ0479 2453389
ഇമെയിൽgovtjbsmundancavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36315 (സമേതം)
യുഡൈസ് കോഡ്32110300106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബറ്റ് സി.ഏ .എസ്സ്
പി.ടി.എ. പ്രസിഡണ്ട്അനു അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
28-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ്. തിരുവല്ല - കല്ലിശ്ശേരി - ചെങ്ങന്നൂർ പാതയ്ക്കരികിൽ മുണ്ടൻ കാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലൽ ചെങ്ങന്നൂർ വില്ലേജിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ.എൽ.പി സ്കൂളാണ് ജെ.ബി.എസ് മുണ്ടൻകാവ്. ഈ സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള ആവശ്യം ഉയർന്നു വരികയുണ്ടായി. സ്ഥലം സർക്കാരിലേക്ക് വിട്ടു കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്ന അധികാരികളുടെ വാഗ്ദാനം അനുസരിച്ച പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. 1925 ൽ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ 69 സെന്റ് സ്ഥലം വിട്ടുകൊടുത്തതിന്റെ പ്രത്യോപകാരം എന്ന നിലയിൽ പുതുശ്ശേരിൽ കുടുംബാംഗമായ ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മ ഈ സ്കൂളിൽ അധ്യാപികയായി നിയമിക്കുകയും വളരെക്കാലം സേവനമനുഷ്ഠിച്ചശേഷം ഹെഡ്മിസ്ട്രസായി വിശ്രമിക്കുകയും ചെയ്തു.
സമീപ പ്രദേശത്തുള്ള ഏക സ്കൂൾ ആയതിനാൽ അക്കാലത്തു ഏകദേശം 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അഭ്യസിക്കാനായി എത്തിയിരുന്നു. ആദ്യകാലത്തു ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ഏകദേശം 15 ൽ പരം അധ്യാപകർ ഒരേ സമയം ജോലി ചെയ്തിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത പുതുശ്ശേരിൽ കുടുംബത്തിലെ അംഗങ്ങളായിരുന്നു കൂടുതൽ.
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി പല രംഗങ്ങളിലും ശോഭിക്കുന്ന അനേകംപേരുണ്ടായിട്ടുണ്ട്. ആചാര്യ നരേന്ദ്ര ഭൂഷൺ, മുൻ മിൽമ ഡയറക്ടർ ശ്രീ അയ്യപ്പൻ പിള്ള, കുട്ടനാട് എം.എൽ.എ ആയിരുന്ന ശ്രീ തോ,മാസ് ചാണ്ടി, കേരള യൂണിവേഴ്സിറ്റി മുൻ ചാൻസിലർ വി.എൻ. രാജശേഖരൻ നായർ എന്നിവർ ഇവരിൽ ചിലരാണ്.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കിണർ
  • റാമ്പ് & റെയിൽ
  • വായനാമുറി
  • കംപ്യൂട്ടർ പ൦ന മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധാദേവി.എൻ.കെ
  2. വസന്തകുമാരി
  3. സൂസി പി. എൻ
  4. സോനാ . എം

നേട്ടങ്ങൾ

കുട്ടികളുടെ എണ്ണം മുൻവർഷത്തേക്കാളും ഉയർന്നു.

ഗവ: അംഗീകൃത പ്രീ പ്രൈമറി.

എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം.




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തോമസ് ചാണ്ടി എം എൽ എ

ചിത്രശേഖരം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

  • ചെങ്ങന്നൂർ - മുണ്ടൻകാവ്-തിരുവല്ല പാത
  • വടശ്ശേരിക്കാവ് ദേവി ക്ഷേത്രത്തിന് സമിപം സ്ഥിതിചെയ്യുന്നു

{{#multimaps:9.329134, 76.607338 |zoom=13}}


"https://schoolwiki.in/index.php?title=ജെ.ബി.എസ്.മുണ്ടൻകാവ്&oldid=1455145" എന്ന താളിൽനിന്ന് ശേഖരിച്ചത്