Schoolwiki സംരംഭത്തിൽ നിന്ന്
പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.
2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
|
ക്ലാസ്
|
മലയാളം മീഡിയം
|
ഇംഗ്ലീഷ് മീഡിയം
|
തമിഴ് മീഡിയം
|
ആകെ കുട്ടികൾ
|
8
|
62
|
114
|
13
|
189
|
9
|
52
|
87
|
14
|
153
|
10
|
64
|
97
|
8
|
169
|
ആകെ
|
178
|
288
|
35
|
501
|