സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ  മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് വിദ്യാലയംസ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1960-ൽ ഇതൊരു  അപ്പർ പ്രൈമറി സ്കൂളായി.അതിന് മുന്നിട്ട് നിന്ന് പ്രവർത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA, ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തിൽ, വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കൽ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു.ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഹൈ സ്കൂളിൻറെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.വി.എം.തോമസ്  ആയിരുന്നു. ആദ്യ ലോക്കൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേൽനോട്ടത്തിൽ  വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.2000-ത്തിൽ വിദ്യാലയത്തിലെ.ശ്രീ.ഉമ്മൻ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂർ,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തിൽ ദേശസ്നേഹികളായ സജ്ജനങ്ങൾ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടർന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാർത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂൾ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂൾ,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ൽ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാർത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവർഷത്തിന്റെ നെറുകയിൽ ചാർത്തിയ പൊൻതൂവലായി എക്കാലവും സ്മരിക്കപ്പെടുന്നു.2010 ഫെബ്രുവരി 9 ന് സ്കൂളിന്റെ സുവർണ്ണ ജൂബിലിആഘോഷങ്ങൾ സമുചിതമായി കൊണ്ടാടി.2014 ജൂലൈ 24-ന് അയർക്കുന്നം നിവാസികളുടെയും സമീപപ്രദേശത്തുള്ളവരുടെ ചിരകാലാഭിലാഷവുംആവശ്യവും സാക്ഷാത്കരിച്ചുകൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഒരു ഹയർസെക്കണ്ടറിസ്കൂളായി ഉയർത്തപ്പെട്ടു.