ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം
== ചരിത്രങ്ങൾ കഥപറയുന്ന പൂക്കോട്ടൂരിന്റെ മണ്ണിൽ 1924 ലാണ് ജി .എം .എൽ .പി സ്കൂൾ പൂക്കോട്ടൂർ സ്‌ഥാപിതമായത് . മുസ്ലിം പിന്നോക്കാവസ്ഥക് പരിഹാരമായിക്കൊണ്ടാണ് സ്കൂൾ നിലവിൽ വന്നത് .കുടിപ്പള്ളിക്കൂടം എന്ന രീതിയിലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് .ആരംഭ ഘട്ടത്തിൽ ഓലമേഞ്ഞഷെഡിൽ 5 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് .1960 സ്കൂൾ രണ്ടായി വിഭജിച്ചു
. ഇത് ഇന്ന് മുണ്ടുതൊടികയിൽ സ്ഥിതിചെയ്യുന്ന പൂക്കോട്ടൂർ ന്യൂ ആയി അറിയപ്പെടുന്നു .
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പൂക്കോട്ടൂർ .അക്ഷരാഭ്യാസം നേടിയവർ വളരെ ചുരുക്കമായിരുന്നു ,ഈ ഒരവസ്ഥ മറികടക്കുന്നതിനായ് പൗരപ്രമുഖരായ കുമളി നാരായണൻ മാസ്റ്റർ ,മോയിൻ മാസ്റ്റർ ,ചാച്ചു മാസ്റ്റർ എന്നിവരുടെ പ്രയത്നം വളരെ വലുതാണ് .
അഞ്ചുവരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനത്തിൽ പഴയരീതിയിലുള്ള പഠനമാണ് നടന്നിരുന്നത് .അന്നത്തെ
പാഠപുസ്തകങ്ങൾ വളരെ ചെറിയതായിരുന്നു .പാഠപുസ്തകങ്ങൾ കടകളിൽ നിന്നും ലഭിച്ചിരുന്നു .ഇന്ന് പാഠപുസ്തകങ്ങൾ സൊസൈറ്റികൾ മുകേന സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നു .ബോധനരീതിയിലും വന്ന മാറ്റങ്ങൾ വളരെ പ്രസക്തമാണ് .
പൂക്കോട്ടൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൂക്കോട്ടൂർ ജി .എം .എൽ .പി സ്കൂൾ പഠന പഠ്യേതര രംഗത്ത് ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു .95 വർഷക്കാലം വാടകകെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് 2018 ൽ സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു
ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ | |
---|---|
പ്രമാണം:Gmlps Pookottur | |
വിലാസം | |
പൂക്കോട്ടൂർ G.M.L.P.S POOKKOTTUR , പൂക്കോട്ടൂർ പി.ഒ. , 676517 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlps18461@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18461 (സമേതം) |
യുഡൈസ് കോഡ് | 32051400202 |
വിക്കിഡാറ്റ | Q64566806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂക്കോട്ടൂർ, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 49 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്ര .സി. എം |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ . എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുബഷിറ |
അവസാനം തിരുത്തിയത് | |
07-01-2022 | Sudhi |
വഴികാട്ടി
{{#multimaps:11.096327,76.064902|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18461
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ