സഹായം:ടൈപ്പിംഗ്
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന് യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.
- കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .
- സ്മാർട്ട്ഫോൺ ഉപയോഗിച്ച് തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up താളിൽ Double Tap ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.
- താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി.
- ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.