എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24251 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വൈലത്തൂർ
വിലാസം
അഞ്ഞൂർ

തൊഴിയൂർ പി.ഒ.
,
680520
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽalpsvylathureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്24251 (സമേതം)
യുഡൈസ് കോഡ്32070306701
വിക്കിഡാറ്റQ64088004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിയോ ജോർജ് വി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രവതി സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ മണി
അവസാനം തിരുത്തിയത്
14-01-202224251


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്‌വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളും, പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തുന്ന നഴ്സറി ക്ലാസ്സും പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക്‌ വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി പഠനോപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്സ് ആൻറ് ഗൈഡ്‌സ് (cub), ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ശുചിത്വ ക്ലബ് , കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം, കുഞ്ഞുമലയാളം ,ഉത്തരപെട്ടി ,ലൈബ്രറി .......

മുൻ സാരഥികൾ

സ്ഥാപക മാനേജർ: ലോനപ്പനാശാൻ

മുൻ മാനേജർമാർ : വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ,വെള്ളറ ജോസ്

മാനേജർ : റവ :ഫാ .ജോർജ്ജ് വടക്കൻ

പ്രധാന അധ്യാപകർ: ലോനപ്പനാശാൻ ,വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ,അന്നമ്മ ടീച്ചർ ,അമ്മിണി ടീച്ചർ ,വിശാലാക്ഷി ടീച്ചർ , AT.ജോസ് മാസ്റ്റർ, C C വേറോനിക്ക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

AKSTU പരിസ്ഥിതി അവാർഡ്, വിജ്ഞാനോത്സവം വടക്കേക്കാട് പഞ്ചായത്ത് പുരസ്ക്കാരം, കുഞ്ഞു മലയാളം ഗുരുവായൂർ നഗരസഭ പുരസ്ക്കാരം, ഭാരത് സ്കൗട്ട് & ഗൈഡ്സ് ഉപജില്ല അസോസിയേഷൻ ശുചിത്വ പുരസ്ക്കാരം

വഴികാട്ടി

{{#multimaps: 10.636827, 76.028041 | width=800px | zoom=16 }}