സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. പരവൂർക്കോണം
വിലാസം
പരവൂർക്കോണം, അവനവഞ്ചേരി

ഗവ. എൽ. പി. എസ്. പരവൂർക്കോണം, അവനവഞ്ചേരി പി. ഓ, ആറ്റിങ്ങൽ
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0470-2623926
ഇമെയിൽlpsparavoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത.ടി.എസ്
അവസാനം തിരുത്തിയത്
28-12-2021Bobbyjohn78


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      ആറ്റിങ്ങൽ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള   അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള   പ്രൈമറി    സ്കൂളാണ്  പരവൂർക്കോണം  ഗവ .എൽ .പി .എസ് .  1935  ൽ  ലക്ഷ്മിവിലാസം    പ്രൈമറി  ഗേൾസ്  ഹെെസ്കൂൾ  എന്ന  പേരിൽ  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവർത്തനമാരംഭിചത്.  ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മയായിരുന്നു  സ്കൂൾ  മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സും.  ഒന്ന്  മുതൽ നാല്  വരെ  ക്ലാസ്സുകളാണ്  ആദ്യം  ആരംഭിചത് .എന്നാൽ  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ   ഗവണമെന്റ്  ഏറ്റെടുത്തു. 1969  ൽ  ഒരേക്കർ  സ്ഥലം  സർക്കാർ  വിലയ്ക്കെടുത്ത്  ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവർത്തിക്കുന്നുണ്ട്.  . മുൻസിപ്പൽ  കൗൺസിലർ  ശ്രീ.പാട്ടത്തിൽ  സുകുമാരൻ  വെെദ്യൻ, സ്കൂളിലെ  മുൻ  അദ്ധ്യാപകനായിരുന്ന  ശ്രീ. എൻ.  ശങ്കരപ്പിള്ള,   ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുൻ  മുൻസിപ്പൽ  കൗൺസിലർ  കെ. തങ്കപ്പൻ പിള്ള  എന്നിവരുടെ  നേതൃത്വത്തിൽ  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കാണുന്ന   സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയർത്തിയത്.  സാമ്പത്തികമായും  നിർമ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിർമ്മാണത്തിനുണ്ടായിരുന്നു.

ഭൗതികസാഹചര്യങ്ങൾ

        ഒരേക്കറോളം  വിസ്തൃതിയിൽ  ചതുരാകൃതിയോട്  കൂടിയ   സ്ഥലത്താണ്  ഈ  വിദ്യാലയം  സ്ഥിതി  ചെയ‍‍‌‌‌‍ന്നത്.  മൂന്ന്  കെട്ടിടമുള്ളതിൽ  പ്രധാന  കെട്ടിടം  ഓട്മേഞ്ഞതാണ്.  ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി.  കൂടാതെ ലൈബ്രറിയൂം  മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്.  ഒരു  കെട്ടിടം ‍‍‍‍‍ഷീറ്റ് മേഞ്ഞതാണ്.  അതിലാണ് ഒരംഗൻ വാടിയും മറ്റ് ക്ലാസ്സ് മുറികളൂം പ്രവർത്തിക്കൂന്നത്.  അടുത്തത് ഒരു  ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതിൽ   കമ്പ്യൂട്ടർ   ക്ലാസ്സുകൾ  നടക്കുന്നു.  കൂടാതെ  അടുക്കളയും  സ്റ്റോറും  ചേർന്ന  കെട്ടിടം,  രണ്ട്  മൂത്രപ്പുരകൾ,  മൂന്ന് ശുചിമുറികൾ  എന്നിവയും  സ്കൂളിലുണ്ട്.
          കുട്ടികളുടെ   കായികക്ഷമത  വർദ്ധിപ്പിക്കുന്നതിന്  വിശാലമായ   ഒരു  കളിസ്ഥലവും    കുട്ടികൾക്ക്  വേണ്ടിയുള്ള   ഒരു  പാർക്കും  ഉണ്ട്.  വിശാലമായ  സ്കൂൾ   പരിസരത്തിന്റെ  കുറേഭാഗം  കൃഷിക്ക്  ഉപയുക്തമാക്കിയിട്ടുണ്ട്.  അനേകം  വൃക്ഷങ്ങളും  ഈ  സ്കൂളിനെ  സുന്ദരമാക്കുന്നു.  കിണർ  വെള്ളമാണ്  കുടിക്കാനും  ഭക്ഷണത്തിനും  ഉപയോഗിക്കുന്നത്.  തിളപ്പിച്ചാറിയ   വെള്ളമാണ്  കുട്ടികൾ  കുടിവെള്ളമായി  ഉപയോഗിക്കുന്നത്.  രാവിലേയും  ഉച്ചയ്ക്കും  പോഷകാഹാരം  കുട്ടികൾക്ക്  കൊടുക്കുന്നുണ്ട്.
          കുട്ടികൾക്കാവശ്യമായ  എണ്ണം  ബഞ്ചുകൾ  എല്ലാ ക്ലാസ്സിലുമുണ്ട്.  ക്ലാസ്സ്റൂമുകൾ  വെെദ്യുതീകരിച്ചിട്ടുണ്ട്.  ഫാനുകളും  ഉണ്ട്.  ശിശുസൗഹൃദ  ക്ലാസ്സ്  റൂമുകളുടെ  ചുവരുകൾ  ചിത്രങ്ങളാൽ  അലങ്കരിച്ചിട്ടുണ്ട്.  സ്കൂൾമുറ്റത്ത്  കുട്ടികൾക്ക്  വിശ്രമിക്കാൻ  ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.
         സ്കൂൾ  കോമ്പൗണ്ടിന്  ചുറ്റുമുള്ള  മതിൽ    പൂർത്തീകരിച്ചിട്ടില്ല.  രണ്ട്   വശം  മാത്രമേ    മതിലുള്ളു.  ഡെെനിംഗ്  ഹാൾ,  ലാബ്  എന്നിവയും  എെ.ടി.  പഠനം  കാര്യക്ഷമമാക്കാൻ  ലാപ്ടോപ്പ്  പ്രൊജക്ടർ  എന്നിവയും  ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

       പഠന   പ്രവർത്തനങ്ങൾക്ക്  നല്കുന്ന  അതേ   പ്രാധാന്യത്തോടെ   പാഠ്യേതര   പ്രവർത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങൾ  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയിൽ  ആചരിക്കുന്നു.  പരിസ്ഥിതി  ദിനം,  വായനാദിനം,  ഹിരോഷിമാ - നാഗസാക്കി  ദിനങ്ങൾ,  സ്വാതന്ത്യദിനം,  വൃദ്ധദിനം,  നാട്ടറിവുദിനം,  റിപ്പബ്ലിക്ക്ദിനം,  തുടങ്ങി  പ്രധാനപ്പെട്ട  ഒാരോ  ദിനങ്ങളും  അതാതിന്റെ  പ്രാധാന്യത്തിനനുസരിച്ച്  പി. റ്റി. എ,  പൂർവ്വവിദ്യാർത്ഥികൾ,  നാട്ടുകാർ  എന്നിവരുടെ  സഹകരണത്തോടെ  ഗംഭീരമായി  ആചരിക്കുന്നു.  ക്വിസ്,  ചിത്രരചനാമത്സരം,  കവിതാലാപനം,  റാലികൾ  അതാതു  രംഗങ്ങളിലെ   പ്രഗത്ഭരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള  ചർച്ചകൾ,  സെമിനാറുകൾ  എന്നിവയും  നടത്താറുണ്ട്.
      ഒാണം ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങളിലും എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നുണ്ട്.  കായിക മത്സരങ്ങളിലും കലാമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്.
      ചെറിയ ഫീൽഡ് ട്രിപ്പുകള്ളും  പഠനയാത്രകളും നടത്തുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. യാത്രകൾ വിനോദത്തിനെന്നതിലുപരി പഠനത്തിന്   പ്രധാന്യം നൽകിയാണ് നടത്തുന്നത്.  അതിനനുസരിച്ചാണ് സ്ഥലങ്ങൾ തിര‍ഞ്ഞെടുക്കുന്നത്.

.ക്ലബ്ബ് പ്രവർത്തനങ്ങൾ

       ഈ  വിദ്യാലയത്തിൽ  വിവിധ  വിഷയങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ  ക്ലബ്ബുകൾ    പ്രവർത്തിക്കുന്നുണ്ട്. എല്ലാ  കുുട്ടികളും  ഏതെങ്കിലും  ക്ലബ്ബിലെങ്കിലും  അംഗമായിരിക്കും.  പരിസ്ഥിതി ക്ലബ്ബ്,  ഹെൽത്ത്  ക്ലബ്ബ്,  കാർഷിക  ക്ലബ്ബ്,   ഇംഗ്ലീഷ്  ക്ലബ്ബ്,  ഗാന്ധിദർശൻ  വിദ്യാരംഗം കലാസാഹിത്യവേദി|  എന്നിവ  ഇതിൽ   പ്രധാനമാണ്.
                 പരിസ്ഥിതി  ദിനാഘോഷത്തിൽ  പരിസ്ഥിതി   പ്രതിജ്ഞ,വൃക്ഷത്തെെനടൽ, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടന്നു.  കൂടാതെ  ഹരിത കേരളം  പദ്ധതിയുടെ  ഭാഗമായി  പച്ചക്കറിക്കൃഷി  വിപുലമാക്കുന്നതിനും.  ഈ  ക്ലബ്ബ്  ശ്രദ്ധിക്കുന്നുണ്ട്.
                ഹെൽത്ത് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ആരോഗ്യം,  ശുചിത്വം  എന്നിവയിൽ  കുട്ടികൾക്ക്  വേണ്ട  അവബോധം  നൽകാൻ  ശ്രദ്ധിക്കുന്നു.  വ്യക്തിശുചിത്വം  പാലിക്കുന്നുണ്ടോ  എന്ന  കാര്യവും  ഈ  ക്ലബ്ബ്  പ്രത്യേകം  ശ്രദ്ധിക്കുന്നുണ്ട്.  അടുക്കള,  ശുചിമുറി  എന്നിവയിലെ  ശുചിത്വവും  സ്കൂൾ  ഹെൽത്ത്  ക്ലബ്ബിന്റെ  നിരീക്ഷണത്തിലായിരിക്കും.  ആഴ്ചയിൽ  ഒരു  ദിവസം  ഡ്രൈഡേ  ആയി  ആചരിക്കുന്നു. 
                പരിസ്ഥിതി  ക്ലബ്ബിനൊപ്പം  പ്രവർത്തിക്കുന്ന  ഒന്നാണ്  കാർഷിക ക്ലബ്ബ്  'സ്കൂളിലെ  പച്ചക്കറികൃഷി'  എന്നതാണ്  'മികവ്  2016' ൽ  സ്കൂൾ  ലക്ഷ്യമാക്കിയത്.   കാർഷിക ക്ലബ്ബിന്റെ  പ്രവർത്തനഫലമായി  മരച്ചീനി,  വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു.  ഹരിതകേരളം  പദ്ധതിയുടെ  ഭാഗമായി  ഒാരോ കുുട്ടിക്കും എന്റെ സ്വന്തം  പച്ചക്കറി എന്ന രീതിയിൽ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളിൽ പച്ചക്കറി നട്ടിട്ടുണ്ട്.  അതിന്റെ വളർച്ചയിൽ ഒാരോ  കുുട്ടിയും ശ്രദ്ധാലുവാണ്.
                  കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനുള്ള  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ നടത്തുന്നു. ചെറിയ കഥകൾ, കവിതകൾ കടങ്കഥകൾ എന്നിവ  പരിചയപ്പെടുത്തുന്നു. ലളിതമായ ലേഖന  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ നടത്തുന്നു.     ' Spoken English'  ക്ലാസ്സും  സ്കൂളിൽ  നടത്തുന്നുണ്ട്. 
                 ഗാന്ധിദർശൻ  പരിപാടികളുടെ  ഭാഗമായി സോപ്പ്, ലോഷൻ  നിർമ്മാണം നടത്തുന്നു. സ്വാതന്ത്യദിനം,  പരിസ്ഥിതി  ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങളുണ്ടായിരിക്കും.
         കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും  സാഹിത്യാഭിരുചി  വളർത്താനും  ഈ    ക്ലബ്ബിന്റെ  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക്  കഴിയുന്നുണ്ട്.  കഥാരചന,  കവിതാരചന,  പതിപ്പു  നിർമ്മാണം  തുടങ്ങി  ധാരാളം   പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ   ക്ലബ്ബ്  നടത്തുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മ
  2. ശ്രീമതി . ചെല്ലമ്മ
  3. ശ്രീമതി . കമലമ്മ
  4. ശ്രീമതി. പങ്കജാക്ഷി അമ്മ
  5. ശ്രീമതി. സരസമ്മ
  6. ശ്രീമതി. തങ്കമ്മ
  7. ശ്രീ. ശിവദാസൻ
  8. ശ്രീ. ബാലകൃഷ്ണവാര്യർ
  9. ശ്രീമതി. രാജമ്മ
  10. ശ്രീ. ദിവാകരൻ
  11. ശ്രീമതി. സതി
  12. ശ്രീ. കൊച്ചുകൃഷ്ണകുറുപ്പ്
  13. ശ്രീമതി. അമ്മിണിക്കുട്ടി അമ്മ
  14. ശ്രീമതി. സുപ്രഭ
  15. ശ്രീ. രത്നാകരൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്. ആർമി ഒാഫീസറായിരുന്ന ലഫ്റ്റ്നന്റ് കേണൽ പത്മനാഭൻ, പ്രസിദ്ധ ചിത്രകാരൻ പി. എസ്. ശിവൻ, ബാങ്ക് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന എസ്. എസ്. മണി, ഡിഫൻസ് റിസർച്ചിൽ സയന്റിസ്റ്റായ ഡോ. ബി. എസ്. സുഭാഷ് ചന്ദ്രൻ, കേന്ദ്രീയ വിദ്യാലയത്തിൽ വെെസ് പ്രിൻസിപ്പലായിരുന്ന എസ്. കെ. മൂർത്തി, കെൽട്രോൺ ചീഫ് ജനറൽ മാനേജർ പ്രസന്നൻ, സി. വി. രാമൻ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റ് എച്ച്. റാം. ഗണിതശാസ്ത്രത്തിൽ മദ്രാസ് എെ. എെ. ടി. യിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. വി. രവീന്ദ്രൻ നായർ, ഡോ. സി. ഒ. അരുൺ, നിലമേൽ എൻ. എസ്. എസ്. കോളേജ് മലയാള വിഭാഗം മുൻമേധാവിയും കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവുമായ ഡോ. എസ്. ഭാസിരാജ്, മർമഗോവ പോർട്ട് ട്രസ്റ്റ് ചെയർമാന്റെ പി. എ. ആയിരുന്ന കെ. രാജപ്പൻ നായർ, ചെന്നൈ ദൂരദർശൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായിരുന്ന രാധാകൃഷ്ണൻ, പശ്ചിമ റയിൽവേ സീനിയർ ഡിവിഷണൽ എഞ്ചിനീയർ രാജേന്ദ്രകുമാർ, കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴി, ഡോ. ബിജോയ്, ഡോ. ഹരികൃഷ്ണൻ, ഹോമിയോ ഡോ. അജയകുമാരി, സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. രാജ്കുമാർ, പ്രഫഷണൽ നാടകനടനായ ശിവദാസൻ, ഗവ . കോളേജ് ലക്ചറും റാങ്ക് ഹോൾഡറുമായ അനിത തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചവരാണ്.

വഴികാട്ടി

{{#multimaps: 8.69935,76.83169| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പരവൂർക്കോണം&oldid=1138275" എന്ന താളിൽനിന്ന് ശേഖരിച്ചത്