സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാൻ‍ഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രജനി പി ഉത്ഘാടനം ചെയ്തു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ്, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, റീന ടീച്ചർ, പ്രമോദിനി ടീച്ചർ, അബ്ദുൾ റഹിമാൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. ചെറുനാരകം, കൂവളം രാജമല്ലി ,കറിവേപ്പ്, ബ്രൈഡൽ ബൊക്ക അരളി, അരിപ്പൂവ്, ക്രോട്ട ലേറിയ (കിലുക്കിച്ചെടി), കണിക്കൊന്ന, ചെമ്പരത്തി, ചെക്കി, കാട്ടു ചെക്കി,അരിമുല്ല, ഇലമുളച്ചി, നന്ത്യാർവട്ടം, ഇലുമ്പിപ്പുളി, എരുക്ക് തുടങ്ങിയ ചെടികൾ ഉദ്യാനത്തിൽ വച്ച് പിടിപ്പിച്ചു

പരിസ്ഥിതി ദിനാഘോഷം

കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.

പരിസ്ഥിതി ദിന പ്രതിജ്ഞ

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . ഹെ‍ഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. കുമാരി ശിവന്യ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് മുക്ത സമൂഹയാത്ര നടത്തി

ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മുക്തസമൂഹ യാത്ര നടത്തി കാലിച്ചാനടുക്കം ബസ്റ്റാൻ്റ് വരെ നടത്തിയ യാത്രയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരം കേഡറ്റുകൾ വൃത്തിയാക്കി. പ്ലാസ്റ്റിക് മുക്ത സന്ദേശം നൽകി .വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹെഡ്മാസ്റ്റർ സന്തോഷ് , പി ടി എ പ്രസിഡൻ്റ് ഏ.വി. മധു എന്നിവർ സംസാരിച്ചു. സി പി ഒ കെ.വി. പത്മനാഭൻ, പി ടി എ അംഗം വിജയൻ ,സി.എച്ച്. ശ്രീജിത്ത്, മനോജ് , ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി