പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്
പൊയിലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി പൊയിലൂർ , 670693 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9946543267 |
ഇമെയിൽ | Poyilooreastlp2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14538 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.സി.കെ |
അവസാനം തിരുത്തിയത് | |
03-05-2021 | 14538 |
ചരിത്രം
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻറെ വടക്കു കിഴക്കുളള പ്രദേശമാണ് വടക്കെ പൊയിലൂർ. കിഴക്ക് പശ്ചിമഘട്ട മലനിരകളാൽ പ്രകൃതി രമണീയമായ വടക്കെ പൊയിലൂരിലുളള ഏക വിദ്യാലയമാണ് പൊയിലൂർ ഈസ്റ്റ് എൽ.പി സ്ക്കൂൾ .V ം ക്ലാസ്സ് വരെയുളള ഈ സ്കൂളിൽ 280 ൽ അധികം വിദ്യാർത്ഥികളും 11 അധ്യാപകരുമാണുണ്ടായിരുന്നത്. വടക്കെ പൊയിലൂരിലുളള ബഹുഭൂരിപക്ഷം കുട്ടികളും ഈ സ്കൂളിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. 1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. സംസ്കൃത പണ്ഡിതനായിരുന്ന കണ്ണമ്പത്ത് കുമാരൻ ഗുരിക്കളായിരുന്നു ഈ സ്കൂളിലെ ഗുരുനാഥൻ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും. ഇവിടെ പല ഗുരുനാഥന്മാരും അധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം പടിഞ്ഞാറയിൽ കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി .സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
നിരവധി തലമുറകൾക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്ത് , ഒരു പ്രദേശത്തിൻറെ സംസ്കാരിക വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രമുഖരായ വ്യക്തികളുടെ പ്രൈമറി വിദ്യാഭ്യാസം ഇവിടെയാണ് നടന്നത്. ഇവരിൽ എടുത്തു പറയേണ്ടത് 1987-92 കാലയളവിൽ ഇവിടെ വിദ്യാഭ്യാസം നേടി ഇന്ന് ദക്ഷിണ കാനറയിലെ ഐ.പി.എസ് ഓഫീസറായ ശ്രീ.കെ. നിഷാന്തിൻറെ അനുഭവ സാക്ഷ്യങ്ങളാണ്. നല്ലൊരു ലൈബ്രറിയും , കുട്ടികൾക്കാവശ്യമായ കളിസ്ഥലം , റീഡിംഗ് റൂം, ഔഷധത്തോട്ടം , പച്ചക്കറിത്തോട്ടം , ഭോജനശാല , കുടിവെളള സൌകര്യം തുടങ്ങി കുട്ടികൾക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ പഠനം , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സംഗീതം , നൃത്ത ക്ലാസുകൾ തുടങ്ങിയവയും നടത്തി വരുന്നു .എല്ലാത്തിനും പിന്തുണയുമായി പി.ടി.എ യും എസ്.എസ്.ജി യും രംഗത്തുണ്ട്. പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയത്തിനും കുട്ടികർഷകനുമുളള അവാർഡ് കഴിഞ്ഞ വർഷം സ്കൂളിനു നേടാനായി.
ഭൗതികസൗകര്യങ്ങൾ
* അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ * പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ * കമ്പ്യൂട്ടർ ലാബ് * കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം * ആകർഷകമായ ക്ലാസ്സ് റും ഫർണിച്ചറുകൾ * സ്കൂളിനു ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും . കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
-
ഒ കെ സതി അമ്മ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
-
ഒ കെ സുരേന്ദ്രൻ മാസ്റ്റർ
(2005 - 2015) -
രാജൻ മാസ്റ്റർ
(2015 - 2016) -
ബിന്ദു സി കെ
(2016 - ..........)
എൽ എസ് എസ് വിജയികൾ
-
ആവണി സി കെ
(2019) -
നിവേദ്യ എം
(2019) -
ശ്രാവൺ വി എം
(2020) -
ഷാരോൺ എം
(2020)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.771447087827278, 75.63986516602463}}