എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബിന്റെ ചുമതല ശ്രീ.അജിത് എബ്രഹാം പി നിർവഹിക്കുന്നു . ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ധാരാളം കുട്ടികൾ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും , സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് .ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തി വരുന്നുണ്ട്.

സ്പോർട്സ്

ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.

സ്പോർട്സ് ചിത്രങ്ങൾ

സബ് ഡിസ്ട്രിക്ട് സ്പോർട്സ് 2018-19

സ്പോർട്സ് 2019-20

ഞങ്ങളുടെ സ്കൂളിൽ കായിക അധ്യാപകന്റെ നേതൃത്വത്തിൽ വൈകുനേരം നടക്കുന്ന പരിശീലന രംഗങ്ങൾ
ഞങ്ങളുടെ സ്കൂളിലെ ബാസ്കറ്റ് ബോൾ ടീം



സ്പോർട്സ് 2020-21

കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളിൽ മാനസിക ഉന്മേഷം പകരുന്ന വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളുടെ നടന്നു.ഇത് കുട്ടികളിൽ പുത്തൻ ഉണർവ് ഉളവാക്കി.

ലോക കായിക ദിനം

കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

ആരോഗ്യ ക്ലാസ്സുകൾ

സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത്‌ക്ലബ്ബിന്റെയും, അഭിമുഖ്യത്തിൽ ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സീനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,എല്ലാ കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി മെഡിക്കൽ വിദ്യാർത്ഥി അഖിൽ ജിത്തിന്റെ നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി.