എ എം യു പി എസ് കുറ്റിത്തറമ്മൽ
| എ എം യു പി എസ് കുറ്റിത്തറമ്മൽ | |
|---|---|
| വിലാസം | |
ഇരിങ്ങല്ലൂർ ഇരിങ്ങല്ലൂർ പി.ഒ, , മലപ്പുറം 676304 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 04942457588 |
| ഇമെയിൽ | amupskuttitharammal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19869 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം /English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുഹ്റാബി.ടി |
| അവസാനം തിരുത്തിയത് | |
| 27-09-2020 | Amupskuttitharammal |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ . 34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
അധ്യാപകർ
സ്കൂളിൽ 35 അധ്യാപകരും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
ലൈബ്രറി
മലയാളം, English, അറബി, ഹിന്ദി, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . . വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം. . . പ്രവർത്തനോന്മുഖമായ വായന ക്ലബ്ബു് . . . അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . . അമ്മ വായന . . . വിപുലമായ വായനാ ദിനാചരണം . . . പുസ്തക പ്രദർശനവും വില്പനയും . . .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ സൗന്ദര്യ വത്കരണം
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
ദിനാചരണങ്ങളും ആഘോഷങ്ങളും
ക്രിസ്തുമസ്
പെരുന്നാൾ
വഴികാട്ടി
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്ന് 5 കി.മി. അകലം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.