ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ
ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ | |
---|---|
വിലാസം | |
പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ പി.ഒ , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 04936 273548 |
ഇമെയിൽ | hmghsspadinharathara@gmail.com |
വെബ്സൈറ്റ് | [1] |
കോഡുകൾ | |
സ്കൂൾ കോഡ് | 15032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്പവല്ലി |
പ്രധാന അദ്ധ്യാപകൻ | ആലീസ് സി പി |
അവസാനം തിരുത്തിയത് | |
25-09-2020 | Ghsspadinharathara |
ചരിത്രം
1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്. അന്ന് 38 കുട്ടികളാണ് ഉണ്ടായിരുന്നത്. ശ്രീ.പി.വി.ജോസഫ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 1977 മാർച്ചിൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതി. 46% ആയിരുന്നു വിജയം. പിന്നാക്ക മേഖലയായ പടിഞ്ഞാറത്തറ തരിയോട് പ്രദേശത്തെ ജനങ്ങൾ തങ്ങളുടെ പിഞ്ചോമനകളുടെ വിദ്യാഭ്യാസത്തിനായി സേവനതല്പരരായി രംഗത്ത് വന്നു. 53000 രൂപ കൊണ്ടാണ് ആദ്യത്തെ കെട്ടിടം പൂർത്തിയായത്. പ്രയാസങ്ങൾ ഓർക്കുമ്പോൾ പ്രകൃതി മനോഹരമായ കുന്നിൻ പുറത്ത് തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ ഉണ്ടാകുന്നതിന്നു വേണ്ടി അശ്രാന്തപരിശ്രമം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത എല്ലാ സുമനസ്സുകളേയും ഓർമയുടെ പൂച്ചെണ്ടുകൾ നൽകി പ്രണമിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ ഏറെ ത്യാഗം സഹിച്ച ആ തലമുറയോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും അക്ഷരസ്നേഹികൾക്ക് എന്നും അറിവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് പ്രചോദനം നൽകുന്ന വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ചരിത്രപരവും സാംസ്കാരികവുമായി സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെ,മുന്നേറ്റത്തിന്റെ പാതയിൽ നിന്നും വിജയപതാകയുയർത്തിക്കൊണ്ട് ഓരോ അദ്ധ്യയന വർഷവും ഈ വിദ്യാലയം വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു.
സ്ഥലനാമ ചരിത്രം
നമ്മുടെ ജില്ലയായ വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തിൽ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകൾ ഉള്ളതിനാൽ 'വയൽനാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരൻ മലയാൽ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
ശ്രീകൃഷ്ണന്റെ മകന്റെ മകനാണ് അനിരുദ്ധൻ. അനിരുദ്ധനെ ബാണാസുരന്റെ മകൾ ഉഷ പ്രണയിച്ചിരുന്നു.വിവരങ്ങളെല്ലാം ഉഷ അവളുടെ ദാസി മായാവിയായ ചിത്രലേഖയോട് പറഞ്ഞിരുന്നു."സുന്ദരനും ധീരനുമായ അനിരുദ്ധനെ വിവാഹം കഴിക്കാൻ എന്നെ സഹായിക്കണം.” ചിത്രലേഖ ഇത് സമ്മതിച്ചു. അവൾ അനിരുദ്ധനെ വരുത്തി.അനിരുദ്ധന് ഉഷയേയും ഇഷ്ടമായി.അവർ വിവാഹം കഴിച്ചു. ഇതിൽ കോപിച്ച ബാണാസുരൻ ശ്രീ കൃഷ്ണനെ യുദ്ധത്തിന് വിളിച്ചു.അവർ തമ്മിൽ നടന്ന യുദ്ധത്തിൽ ശ്രീ കൃഷ്ണൻ ബാണാസുരന്റെ ഇരു കൈയ്യും മുറിച്ചു മാറ്റി.ശിവ ഭക്തനായ ബാണാസുരന്റെ അവസ്ഥ കണ്ട് ശിവൻ ശ്രീകൃഷ്ണനോട് അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ സുദർശന ചക്രത്തിൽ നിന്ന് ബാണാസുരനെ രക്ഷിച്ചു.അന്നു മുതൽക്ക് ബാണാസുരൻ ശിവഭഗവാനെ തപസ്സു ചെയ്യാൻ തുടങ്ങി.നീണ്ട തപസ്സിൽ ആ അസുരന് ചുറ്റും ഒരു പുറ്റ് വളർന്നു.അതാണ് "ബാണാസുരൻ മല".
പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെ കുറിച്ചുള്ള ചരിത്രം ഇപ്രകാരമാണ്. കുപ്പാടിത്തറയും പടിഞ്ഞാറത്തറയും ചേർന്നുള്ളതാണ് കുറുമ്പാല അംശം.പടിഞ്ഞാറത്തറയുടെ ആദ്യ പേര് "പുതിയാരത്ത് ” എന്നായിരുന്നു. ഈ വഴി കടന്നു പോകുന്ന കൽപ്പറ്റ-മാനന്തവാടി റോഡിൽ കൂടി മൈസൂർ രാജാവായ ടിപ്പു സുൽത്താൻ കുതിരവണ്ടിയോടിച്ചു കൊണ്ട് പോയതു കൊണ്ടാണ് ഈ റോഡിന് "കുതിരപ്പാണ്ടി റോഡ് ” എന്ന് പേര് വന്നത്. പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഉണ്ടായിരുന്നു. ഭഗവതിയുടെ പര്യായമായ "കുറുമ്പ”എന്ന പേരാണ് ഈ ദേശത്തിന് കുറുമ്പാല എന്ന പേര് കൊടുത്തത്.പടിഞ്ഞാറത്തറയിലെ ഓരോ സ്ഥലനാമത്തിന് പിന്നിലും ഓരോ കഥയുണ്ട്.
- പേരാൽ
വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ടും സ്ഥലനാമങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.ഒരു കൂറ്റൻ ആൽമരം ഉള്ളതിനാൽ ഈ സ്ഥലം "പേരാൽ ”എന്നറിയപ്പെട്ടു.
- ആനപ്പാറ
ആനയോളം വലുപ്പമള്ള ഒരു പാറ ഇവിടെയുള്ളതിനാൽ ഈ സ്ഥം ആനപ്പാറ എന്നറിയപ്പെട്ടു.
- പുതുശ്ശേരി.
പുഴവക്കത്ത് വീടുകൾ വെച്ച് കുറേയേറെ ജനങ്ങൾ താമസിച്ചിരുന്നു.ഇത് ഒരു ചേരിയായി മാറി.ഇത്"പുതുച്ചേരി”എന്നറിയപ്പെട്ടു.ഇത് വാമൊഴിയായി പുതുശ്ശേരിയായി മാറി.
- പുഞ്ചവയൽ
കൃഷിയുമായി ബന്ധപ്പെട്ടും സഥലനാമങ്ങൾ ഉണ്ടായിട്ടുണ്ട്.പുഴയിൽ നിന്ന് വെള്ളം കയറുന്നതുമൂലം വയലുകൾ നഞ്ചകൃഷിയ്ക്ക് അനുയോജ്യമല്ലാതായിതീരുകയും പുഞ്ചകൃഷി മാത്രം ചെയ്യാൻ തുടങ്ങുകയും ചെയ്തു.ഇവിടം അങ്ങനെ "പുഞ്ചവയൽ" എന്നറിയപ്പെട്ടു.
- കാപ്പിക്കളം
ബ്രിട്ടീഷ് ഭരണ കാലത്ത് വലുപ്പമള്ള കളങ്ങളിൽ കാപ്പി ചിക്കിയുണക്കിയിരുന്നു.വലിയ കളങ്ങളിൽ കാപ്പി ചിക്കിയുണക്കിയിരുന്നതിനാൽ ഇവിടം കാപ്പിക്കളം എന്നറിയപ്പെട്ടു.
1972കേരളത്തിൽ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭപടിഞ്ഞാറത്ത നിവാസികളുടെ നിരന്തരാവശ്യത്തെതുടർന്ന് അന്ന് എം.എൽ.എ ആയിരുന്ന ശ്രി.സിറിയക്ക്ജോൺ മുൻകൈയെടുത്ത് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി 1972-ൽ പടിഞ്ഞാറത്തറയ്ക്ക് ഒരു ഹൈസ്കൂൾ അനുവധിച്ചുകിട്ടി.ഹൈസ്കൂൾ വിദ്യാഭ്യാസം നേടണമെങ്കിൽ അന്ന് വെള്ളമുണ്ടയിലോ , തരിയോടോ പോകണമായിരുന്നു.ഇക്കാരണം കൊണ്ടുതന്നെ പലരും ഏഴാം ക്ലാസ് വരെ പഠിച്ച് പഠനം നിർത്തുകയാണ് ഉണ്ടായിരുന്നത്.
1972-ൽ പടിഞ്ഞാറത്തറയിലെ പൗരപ്രമുഖർ ഒത്തുചേർന്ന് ഒരു കമ്മറ്റി രൂപീകരിച്ച് ഹൈസ്കൂളിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. ശ്രീ.സി.എം.പുരുഷോത്തമൻ മാസ്റ്ററുടെയും, ശ്രീ.എസ്.കെ.ജോസഫ് , ശ്രീ.എൻ.ടി.രാഘവൻ നായർ, ശ്രീ.യു.സി. ആലി-എന്നിവരുടെ ഭാരവാഹിത്വം ആണ് കമ്മറ്റിയുടെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടു പോകുന്നതിന് സഹായിച്ചത്. എം.എൽ.എ സിറിയക്ക്ജോണിന്റെ സഹായത്തോടെ ഹൈസ്കൂൾ അനുവദിച്ചുകിട്ടുകയും ചെയ്തു. എന്നാൽ സ്കൂൾ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ കമ്മറ്റിക്കാർ തമ്മിൽ തർക്കമുണ്ടായി. കുറുമ്പാല പള്ളിവക സൺഡേ സ്കൂളിൽ താല്കാലിക സൗകര്യവും പിന്നീട് സ്ഥിരം സംവിധാനവും ഉണ്ടാക്കി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രസിഡണ്ട് ഒഴികെ മറ്റാർക്കും തന്നെ അവിടെ സ്ഥാപിക്കുന്നതിൽ താൽപ്പര്യം ഇല്ലായിരുന്നു. ഭൂരിഭാഗം കമ്മറ്റിക്കാരും ഹൈസ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണ്ടുവെച്ചത്. ആദിവാസി ശ്മശാനമാണെന്നും പറഞ്ഞ് ചില തടസ വാദങ്ങൾ ഉന്നയിച്ചിരന്നെങ്കിലും പ്രസിഡണ്ട് ഒഴികെയുള്ളവർ ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കർ സ്ഥലത്തിനു വേണ്ടി ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്തു. ഹൈസ്കൂളിന് വേണ്ട രണ്ട് ഏക്കർ സ്ഥലം ശ്രീ.സി.എം.പുരുഷോത്തമൻ മാസ്റ്റർ,തേനമംഗലത്ത കേശവൻ നായർ,മുകളേൽ വർക്കി,കൈനിക്കര മൂസ,കണ്ടിയൻ ഇബ്രായി -എന്നിവരാണ് സംഭാവന ചെയ്തത്.
1973-74 അദ്ധ്യയന വർഷത്തിലാണ് പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടത്. പടിഞ്ഞാറത്തറ ടൗണിലുള്ള ഒരു മദ്രസക്കെട്ടിടത്തിലാണ് സ്കൂൾ താൽക്കാലികമായി പ്രവർത്തനം തുടങ്ങിയത്. എട്ടാം ക്ലാസ് തുടക്കം കുറിച്ചുകൊണ്ടും അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസും പ്രവർത്തനം തുടങ്ങി. തുടർന്ന് സ്കൂളിന്റെ പ്രവർത്തനം പഞ്ചായത്തിനടുത്തുള്ള ബാങ്കിന്റെ ഗോഡൗണിലേയ്ക്ക് മാറ്റി. ഷിഫ്റ്റടിസ്ഥാനത്തിലാണ് ബാങ്ക് കെട്ടിടത്തിൽ 8,9 ക്ലാസ്സുകൾ പ്രവർത്തിച്ചത്.
ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇൻചാർജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരൻ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിർമ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തിൽ ശ്രീ. സി.എം. പുരുഷോത്തമൻ മാസ്റ്ററുടെ ആത്മാർത്ഥമായ പ്രവർത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.1975-ൽ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡിലേയ്ക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.1976-77-ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകൾ തരിയോട് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റർ മൂന്നാം ബാച്ചു മുതലാണ് പടിഞ്ഞാറത്തറയിൽ സ്കൂളിൽ അനുവദിച്ചത്.
ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്.
പടിഞ്ഞാറത്തറയിൽ ഒരു ഹൈസ്കൂൾ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളിൽ ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്. ഈ കലാലയത്തിൽ പഠിച്ചവരിൽ പലരും ഇന്ന് ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്നു. പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡയറ്റ് പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.പി.ലക്ഷ്മണൻ, ജി.ഭാർഗവൻപിള്ള, ശ്രീ.ഇട്ടുപ്പ് എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. ശ്രീ.ഭാർഗവൻപിള്ള H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവിൽ വന്നത്. അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയിൽ നിന്ന് ഉയർത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂൾ അതിന്റെ വളർച്ചയുടെ പ്രയാണത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ജൂനിയർ റെഡ്ക്രോസ്
- SPC
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- 2016-17നേട്ടങ്ങളും അനുമോദനങ്ങളും .
- നേർക്കാഴ്ച
നാഴികക്കല്ലുകൾ
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കേരള പൊതുമരാമത്ത് വകുപ്പിന്റെ 18 ക്ലാസ്സ് മുറികളുള്ള കെട്ടിടം സ്കൂളിന് വലിയ ഒരു അനുഗ്രഹമായിരുന്നു.1987 നവംബർ 21-ന് ബഹുമാനപ്പെട്ട അന്നത്തെ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ.കെ.ചന്ദ്രശേഖരനാണ് ഈ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്.14.07.1999 -ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടിൽ നിന്നും ഹയർസെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വർഷത്തിൽ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവൻ അനുവദിച്ച കെട്ടിടവും ഹയർസെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി.
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങൾ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂൾ സയൻസ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഡിപ്പാർട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയൻസ് പഠനത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിച്ചു.ഹയർസെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങൾ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാൾ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂർണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ അർത്ഥത്തിലും പൂർണ്ണമായ വിദ്യാഭ്യാസം നൽകാൻ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.
ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം)
പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.
സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികൾ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും കുട്ടികൾക്ക് ക്ലാസ്സ് നല്കി.അവരുടെ മേൽനോട്ടത്തിൽ ആണ് ചിത്രം പൂർത്തീകരിച്ചത്.'സവുഷ്കിൻ' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യൻ കഥയെ കേരളീയ പശ്ചാത്തലത്തിൽ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭാരതീയം
ത്യാഗോജ്വലമായ സമരവീഥികളിലൂടെ നിർഭയം മുന്നേറി സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂനികയേയും ആകാശത്തേയും നമുക്ക് സ്വന്തമായി നൽകിയ ധീരദേശാഭിമാനികൾക്കും.......... ദേശീയതയെ നെഞ്ചേറ്റി ലാളിക്കുന്ന ഓരോ ഭാരതീയനും 64- സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ ഹൃദയപൂർവ്വം സമർപ്പിക്കുന്ന ഗാനോപഹാരം............ഭാരതീയംദേശഭക്തിഗാനങ്ങൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
പേര് | കാലഘട്ടം | |
---|---|---|
പി.വി.ജോസഫ് | 1975 - 1976 | |
എ.സേതുമാധവൻ | 1977 | |
സി.എം.സരോജിനി | 1977 | |
പി.കെ.തോമസ് | 1979 | |
പി.വി.ജോസഫ് | 1979 | |
ടി.ഐ.ഇട്ടുപ്പ് | 1980 - 1981 | |
എ.എ.അബ്ദുൾഖാദർ | 1983 | |
ടി.സി.പരമേശ്വരൻ | 1986 | |
എം.വി.രാഘവൻ നായർ | 1986 | |
സി.നാരായണൻ നമ്പ്യാർ | 1988 | |
എം.അബ്ദുൾ അസീസ് | 1989 | |
എം.ജെ.ജോൺ | 1991 | |
പി.കെ.കൊച്ചിബ്രാഹിം | 1991 | |
വേണാധിരി കരുണാകരൻ | 1995 | |
രാഘവൻ.സി | 1995 -1996 | |
ബാലകൃഷ്ണൻ.എൻ.പി | 1996 - 1999 | |
അതൃനേം.കെ.കെ | 1999 - 2000 | |
എം.അഹമ്മദ് | 2001 | |
കെ.പ്രേമ | 2002 | |
ഐ.സി.ശാരദ | 2002 - 2003 | |
ഗീതാറാണി | 2006 | |
ലൈല.പി | 2007 | |
പി.എം.റോസ്ലി | 2013 | |
ഉലഹന്നാൻ | 2014 | |
സെലീൻ.എസ്.എ
|2015 | ||
ക്ലാരമ്മ ജോസഫ് | 2016 | |
സൂസൻ റൊസാരിയോ | .. | .. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:എബി ഫിലിപ്പ്
- മലയാളം പ്രൊഫ:കെ.ടി.നാരായണൻ നായർ
- DYSP സി.ടി.ടോം തോമസ്
- Adv. കെ.പി.ഉസ്മാൻ
- KSEB എഞ്ചിനീയർ എം. രവീന്ദ്രൻ
- ഡോ:മൂസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.683699, 75.975869|zoom=13}}