ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി മേളയുടെ ഒരുക്കങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു.അതിനായി ഐ.ടി രംഗത്തു കഴിവുള്ള കുട്ടികളെ എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അതിനാവശ്യമുള്ള പരിശീലനങ്ങള്‍ തുടങ്ങി.പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലായിരിന്നു കുട്ടികള്‍ ഏര്‍പ്പെട്ടിരുന്നത്.മലയാളം ടൈപ്പിങ്,മള്‍ട്ടീമീഡിയ പ്രസന്റേഷന്‍, ഐ.ടി പ്രൊജക്ട് എന്നിവയായിരുന്നു അതില്‍ ചിലത്. രാവിലെ ഒന്‍പതു മണി മുതല്‍ പത്തു മണിവരെയും വൈകുന്നേരം നാലു മണി മുതല്‍ അഞ്ചുമണിവരെയുമായിരുന്നു പരിശീലനസമയക്രമം.അധ്യാപകരും കുട്ടികളെ സഹായിച്ചതില്‍ ഒരു പ്രധാന പങ്കുവഹിച്ചു.മികച്ച പരിശീലനങ്ങളോടെ അധ്യാപകര്‍ കുട്ടികളെ സബ് ജില്ലാമത്സരത്തിന് അര്‍ഹരാക്കി.അവിടെ നിന്നും തക്കതായ സ്ഥാനങ്ങളും കരസ്ഥമാക്കി.ഡിജിറ്റല്‍ പെയിന്റിങ് - ഷഹീം "മൂന്നാം സ്ഥാനം”,മള്‍ട്ടീമീഡിയ പ്രസന്റേഷന്‍ - സായന്ത് പി രാജ് "രണ്ടാം സ്ഥാനം”, ഐ.ടി ക്വിസ്സ് - അനുശ്രീ "മൂന്നാം സ്ഥാനം",ഐ.ടി പ്രൊജക്ട് - അഞ്ജന സുധാകരന്‍"ഒന്നാം സ്ഥാനം", മലയാളം ടൈപ്പിങ് - നിര്‍മല്‍ “രണ്ടാം സ്ഥാനം”.പിന്നെയുള്ള അധ്യാപകരുടെ തിരക്ക് കുട്ടികളെ ജില്ലാതല മത്സരങ്ങല്‍ക്ക് അര്‍ഹരാക്കുക എന്ന കാര്യത്തിലായിരുന്നു.അതിനുവേണ്ടി പരിശീലന സമയം വര്‍ധിപ്പിച്ചു. ഒന്ന് , രണ്ട് സ്ഥാനം കിട്ടിയവര്‍ക്കയിരുന്നു ജില്ലാതലത്തിലേക്കു പോകാനുള്ള അര്‍ഹത ലഭിച്ചത്.മികവാര്‍ന്ന പരിശാലനങ്ങളോടുകൂടി വിദ്യാര്‍ത്ഥികളെ ജില്ലാതല മത്സരത്തിനയച്ചു.മള്‍ട്ടീമീഡിയ പ്രസന്റേഷന്‍ - നാലാം സ്ഥാനം. സമ്മാനര്‍ഹയായതും സംസ്ഥാനതലത്തിലേക്ക് അര്‍ഹയായതും ഐ.ടി പ്രൊജക്ട് ചെയ്ത അഞ്ജന സുധാകരനായിരുന്നു. സ്ഥാനംസംസ്ഥാന തലത്തില്‍നിന്ന് പ്രൊജക്ടിന് ബി ഗ്രെയ്ഡ് ലഭിച്ചു

പ്രമാണം:Food Project.pdf

digital painting
mela