"എ.എം.എൽ.പി.എസ് പോലൂർ/അക്ഷരവൃക്ഷം/തത്തയുടെ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പോലൂർ/അക്ഷരവൃക്ഷം/തത്തയുടെ സന്തോഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

v

തത്തയുടെ സന്തോഷം

ഒരു ദിവസം മിന്നു തത്ത ഭക്ഷണം തേടി ഇറങ്ങി. നെൽപാടത്തേക്കാണ് പോയത്. "ഇന്ന് ഒരു നെൽക്കതിരെങ്കിലും കൊത്തിയെടുത്ത് മക്കൾക്ക് കൊടുക്കാനാകുമോ ? പാടത്തെപ്പോഴും കൃഷിക്കാർ കാവൽ നിൽക്കും. രണ്ടു ദിവസമായി ഒരു നെൽമണി പോലും കിട്ടിയില്ല. ഇന്നും കിട്ടിയില്ലെങ്കിൽ മക്കൾ വിശന്നു ചാകും. " അവൾ മെല്ലെ പാടത്തിനുചുറ്റും പറന്നു . എന്നെ ഓടിക്കാൻ നിൽക്കുന്ന കൃഷിക്കാരെവിടെ ! മിന്നു ആശ്ചര്യത്തോടെ ചുറ്റും നോക്കി. ചിലപ്പോൾ എന്നെ പിടിക്കാൻ കെണിവച്ചതായിരിക്കുമോ ? അവൾക്ക് സംശയമായി. കാര്യം എന്താണെന്നറിയാൻ അവൾ പാടത്തിനു ചുറ്റും പറന്നു നോക്കി. പക്ഷേ വയലിലും വഴിയിലുമൊന്നും ആരെയും കാണുന്നില്ല. 'പാടത്തിനടുത്തുള്ള കൊച്ചു വീടിന്റെ കോലായിലിരുന്ന് ഒരാൾ പത്രം വായിക്കുന്നത് മിന്നു കണ്ടു. വിടനടുത്തുള്ള മരക്കൊമ്പിലിരുന്ന് അവൾ പത്രവായന ശ്രദ്ധിച്ചു. നാട്ടിൽ കൊറോണ എന്ന മഹാമാരി പടരുന്നു . ധാരാളം ആളുകൾ ഇതുമൂലം മരിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നാട്ടിലാരും പുറത്തിറങ്ങി നടക്കാൻ പാടില്ല... അയാൾ വായന തുടർന്നു.ഓ ... അപ്പോൾ അതാണല്ലേ കാര്യം. ആരും പുറത്തിറങ്ങില്ല. മിന്നുവിന് സന്തോഷമായി. അവൾ ചിറകടച്ചു പാടത്തിനു ചുറ്റും പറന്നു. .മെല്ലെ പാടത്തിറങ്ങി. എത്ര നാളായി ഇങ്ങനെ സമാധാനത്തോടെ പാടത്തിറങ്ങിയിട്ട് ! വേണ്ടത്ര കതിരുകൾ കൊത്തിയെടുത്ത് അവൾ കൂട്ടിലേക്ക് പറന്നു. കുട്ടികൾ വിശന്ന് കാത്തിരിക്കുകയായിരുന്നു. ഇന്നെങ്കിലും അമ്മ നല്ല ഭക്ഷണം കൊണ്ടു വരണേ എന്നവർ പ്രാർത്ഥിച്ചു. അപ്പോഴാണ് കൊക്കിൽ നെൽക്കതിരുകളുമായി വരുന്ന അമ്മയെ കാണുന്നത്. കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മിന്നു നാട്ടിലെ വിവരങ്ങൾ കുട്ടികളോട് പറഞ്ഞു. കൊറോണ കാരണം വീട്ടിലിരിക്കുന്ന മനുഷ്യരോട് അവർക്ക് സഹതാപമുണ്ട്. എന്നാലും എന്നും ഇങ്ങനെയയായിരുന്നെങ്കിൽ എന്നവർ ആശിച്ചു പോയി. നെൽമണികൾ കൊത്തിത്തിന്ന് ആ തത്തക്കുഞ്ഞുങ്ങൾ കൂട്ടിൽ നൃത്തം ചെയ്തു.

ജ്യോതിക . ബി.എ
എ.എൽ.പി.സ്ക്കൂൾ, പോലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ