"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" സംരക്ഷിച്ചി...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം അതിജീവിക്കാം 1
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു വൈറസ് ആണ് കോവിഡ്-19 എന്ന് അറിയപ്പെടുന്ന കൊറോണ വൈറസ്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു വിപത്ത്.ഒന്നു ചിന്തിച്ചാൽ ഈ ഭൂമിയിൽ വന്നിരുന്ന ഭീകരമായതും എന്നാൽ അത്ര ഭീതികരമല്ലതത്തും ആയ അനേകം ദുരന്തങ്ങൾ ഉണ്ടായതിനു നാം തന്നെ കാരണക്കാരാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ കരുത്തുള്ള വരും പ്രതിരോധിച്ചവരും മനുഷ്യരാണ്.ഇപ്പോൾ ലോകത്താകമാനം പടർന്നുപിടിച്ച ഈ വൈറസ് എന്ന ചെകുത്താനെ നശിപ്പിക്കുവാനും നമുക്ക് സാധിക്കും.പ്രളയം വന്നപ്പോൾ ഉള്ളവൻ എന്നോ ഇല്ലാത്തവൻ എന്നോ ഉള്ള വേർതിരിവുകൾ ഇല്ലാതെ ശത്രുവെന്നോ മിത്രം എന്നോയുള്ള വേർതിരിവുകളില്ലാതെ ഒന്നിച്ച് കൈകോർത്ത് വരാണ് നാം. അതുകൊണ്ടുതന്നെ ഇൗ ഒരു വൈയർസിനെയും നിഷ്പ്രയാസം തടയാൻ നമുക്ക് സാധിക്കും. എന്നാൽ ഇപ്പോൾ അതിന് കഴിയാതെ വരുന്നത് നമ്മുടെ അശ്രദ്ധ മൂലമാണ്. ഈ വിപത്തിനെ തടയാനുള്ള 3 വഴികൾ 1. പരിസ്ഥിതി 2. ശുചിത്വം 3. രോഗപ്രതിരോധ ശക്തി ഒന്നു കൂടി ചേർക്കാം; 4. അനുസരണ ചുവടെ കൊടുത്തിരിക്കുന്ന ഈ നാല് കാര്യങ്ങളും കോവിഡ്-19 എന്ന വിപത്തിനെ തടഞ്ഞു നമ്മുടെ ലോകത്തെ പഴയതുപോലെ ആക്കുവാൻ സാധിക്കും. 1. പരിസ്ഥിതി നമ്മുടെ ജീവൻറെ അല്ലെങ്കിൽ നമ്മുടെ ആരോഗ്യം നന്നായി പോകുവാൻ വേണ്ട ഏറ്റവും വലിയ ഒരു ഘടനയാണ് പരിസ്ഥിതി ശുചിത്വം. നല്ല വായു നമുക്ക് രോഗപ്രതിരോധത്തിന് വേണ്ട ഒന്നാണ്. നമുക്കുചുറ്റും നല്ലനല്ല ഫലപ്രദമായ വൃക്ഷങ്ങൾ നട്ടുവളർത്തിയാൽ പല പല നേട്ടങ്ങൾ അതിൽ നിന്നും ഉണ്ടാകും. കൊതുകുകൾ പെരുകുന്നതിന് കാരണം പരിസ്ഥിതി ശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. കൊതുകുകൾ ഒരു തരത്തിൽ പറഞ്ഞാൽ രോഗവാഹകരാണ്.ഇവർ കണ്ടാൽ ചെറുതാണെങ്കിലും വിതയ്ക്കുന്നത് ജീവൻ നഷ്ടപ്പെടുവാൻ വരെ കരുത്തുള്ള രോഗങ്ങളാണ്.അതുകൊണ്ടുതന്നെ ഇവ പെറ്റുപെരുകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇപ്പോൾ ലോകത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന കൊറോണ വൈറസിനെ യും പ റപ്പിക്കുവാൻ പറ്റിയ ഒരു മാർഗം പരിസ്ഥിതി ശുചിത്വമാണ്. നല്ല പരിസ്ഥിതി നല്ല മനുഷ്യനെ സൃഷ്ടിക്കുന്നു. 2. ശുചിത്വം ശുചിത്വം എന്നു പറഞ്ഞാൽ ഒന്ന് മാത്രമല്ല പലതരത്തിലുള്ള ശുചിത്വങ്ങൾ ഉണ്ട്. പരിസ്ഥിതി ശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഇതിൽ പരമപ്രധാനം ആണ്. പരിസ്ഥിതി ശുചിത്വത്തിന് കോവിഡ്-19 എന്ന നാശത്തെ നശിപ്പിക്കുവാൻ സാധിക്കും എന്നതുപോലെ വ്യക്തി ശുചിത്വത്തിന് ഈ നാശത്തെ നശിപ്പിക്കാനുള്ള കരുത്തുണ്ട്. വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. കൈകൾ ഇടയ്ക്കിടെ നന്നായി ഹാൻഡ് വാഷ്, സാനിറ്റെയ്സർ കൊണ്ട് കഴുകുക. 2. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. 3. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മൂക്കും വായും മറയ്ക്കുക. 4. മറ്റു വ്യക്തികളുമായി അകലം പാലിക്കുക. 5. ദിവസം രണ്ടു പ്രാവശ്യമെങ്കിലും കുളിക്കുക. തുടങ്ങിയവ രോഗപ്രതിരോധത്തിന് നമ്മെ സഹായിക്കും. അടുത്തതായി രോഗപ്രതിരോധ ശക്തിയാണ് ആവശ്യം. അത് പലരിലും പല തരത്തിലാണുള്ളത്.ചിലർക്ക് രോഗത്തെ നല്ല ശക്തിയോടെ പ്രതിരോധിക്കുവാൻ സാധിക്കും. എന്നാൽ ചിലർക്ക് തീരെ സാധിക്കില്ല. രോഗപ്രതിരോധശക്തി ഉണ്ടാകുന്നത് ശുചിത്വത്തിലൂടെയും ശുദ്ധമായ മായം കലരാത്ത ആഹാരം തുടങ്ങിയവയിലൂടെയാണ്.ചില രോഗികൾക്ക് ആശ്വാസ വാക്കുകൾ ആണ് രോഗപ്രതിരോധശക്തിയായി മാറുന്നത്. എന്നാൽ ഈ വൈറസിന് ആശ്വാസ വാക്കുകൾക്ക് പകരം വേണ്ടത് ശുചിത്വം മുതലായ കാര്യങ്ങൾ ആണ്. ഇപ്പോൾ ഈ നാശത്തൽ ലോകം ഒന്ന് തളർന്നിരിക്കുകയാണ്. അപ്പോൾ ഏറ്റവും വേണ്ട കുറച്ചു കാര്യങ്ങൾ നമ്മൾ കണ്ടു. അതിനോടൊപ്പം തന്നെ വേണ്ട പ്രധാനമായ ഒരു കാര്യം അനുസരണമാണ്. ഈ വിപത്തിനെ ഓടിക്കുവാൻ ആയി ഗവൺമെൻറ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി അനുസരിക്കുക എന്നുള്ളതാണ്. നമ്മുടെ നന്മയ്ക്ക് വേണ്ടി സ്വന്തം ജീവനു പ്രാധാന്യം നൽകാതെ ലോകത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്ന് ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആശുപത്രി പ്രവർത്തകർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കായി നമുക്ക് ഒന്നടങ്കം പ്രാർത്ഥിക്കാം. കൂടാതെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.ഇപ്പോൾ പടർന്നുകിടക്കുന്ന ചെകുത്താനെ ഓടിക്കാൻ നമുക്ക് ഒന്നായി പരിശ്രമിക്കാം. സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ ഉള്ള വേർതിരിവില്ലാതെ തരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഈ ലോകത്തെ പഴയ സുന്ദരമായ ലോകം ആക്കി മാറ്റാം. എല്ലാ ദുരന്തങ്ങളും പ്രകൃതി മനുഷ്യൻറെ ക്രൂരമായ പ്രവർത്തികൾ ക്കെതിരെ തിരിച്ചടിക്കുന്നതാണ്.അത് മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുത്ത് നന്മയുള്ള ഒരു ലോകത്തെ വാർത്തെടുക്കാം അതിനായി പരിശ്രമിക്കാം. ഓർക്കുക ഇപ്പോൾ വേണ്ടത് പേടിയല്ല ജാഗ്രതയാണ്. അത് മനസ്സിലാക്കി നമുക്ക് മുന്നേറാം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം