"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/അസുഖങ്ങളെ ചെറുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/അസുഖങ്ങളെ ചെറുക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അസുഖങ്ങളെ ചെറുക്കാം

ഇന്ന് നമ്മൾ നേരിടുന്ന മുഖ്യ രോഗമാണ് കൊറോണ വൈറസ്. ഈ വൈറസിനെ തുരത്താൻ നമ്മൾ എന്തൊക്കെ ചെയ്യണം. ഇടയ്ക്കിടയ്ക്ക് കൈ കഴുകണം, മാസ്ക് ധരിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ രോഗത്തെ തുരത്താൻ നമ്മൾക്ക് അല്ലാതെ വേറെ ആർക്കും ശ്രദ്ധിക്കാൻ പറ്റില്ല. ആരോഗ്യപ്രവർത്തകർ പറയുന്നതുപോലെ നമ്മൾ വീട്ടിൽ തന്നെ കഴിയണം. രോഗത്തെ അതിജീവിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്, ഓരോ രോഗങ്ങൾ ഓരോ തരത്തിലാണ്. എലിപ്പനി, നിപ്പാ, ഡെങ്കിപ്പനി എന്നിവയൊക്കെ പകരുന്ന രോഗങ്ങളാണ്. എല്ലാ രോഗങ്ങളെയും തുരത്താൻ നമ്മൾക്ക് കഴിയണം. ആയതിനാൽ രോഗങ്ങളെ അതിജീവിക്കാൻ കഴിയും. പരിസരം വൃത്തിയാക്കുകയും ,വെള്ളം കെട്ടി നിൽക്കാതെ നോക്കിയാൽ ഒരുവിധം രോഗങ്ങൾ ഇല്ലാതാവും. ഞാൻ എൻറെ വീട് വൃത്തി ആയാണ് സൂക്ഷിക്കുന്നത്. അതുപോലെ നമ്മൾ എല്ലാവരും ചെയ്യണം. അങ്ങനെ ചെയ്താൽ രോഗങ്ങൾ കുറെ ഇല്ലാതാവും. ഇപ്പോൾ ഉണ്ടായ രോഗം കൊറോണ വൈറസാണ് അതുമൂലം പലർക്കും വീട്ടിൽ നിന്ന് പുറത്തേക്ക് പോകാനോ, ഒന്നും പറ്റാതായി. ഇത് രോഗങ്ങൾ വരാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഈ രോഗത്തെ തുരത്താൻ പോലീസുകാരും, ആരോഗ്യ പ്രവർത്തകരും നന്നായി പരിശ്രമിക്കുന്നുണ്ട്. ഇതിന് നമ്മളും അതുപോലെ തയ്യാറാവണം.


മുഹമ്മദ്‌ ലാമിഹ്
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം