"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കുഞ്ഞികിളിയുടെ വീദൂര യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കുഞ്ഞികിളിയുടെ വീദൂര യാത്ര" സംരക്ഷിച്ചിരിക്ക...) |
||
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കുഞ്ഞികിളിയുടെ വീദൂര യാത്ര
ഈ മുറ്റത്തെങ്കിലും കരിഞ്ഞുണങ്ങാത്ത മരം ഉണ്ടാവുമോ? കുഞ്ഞിക്കിളി വ്യാകുലപ്പെട്ട് ചുറ്റും നോക്കി . അവിടെ ഒരു മുത്തശ്ശി ചൂടിന്റെ കാഠിന്യത്തെ ശപിച്ചുക്കൊണ്ട് ധൃതിയിൽ വീടിനകത്തേക്ക് പോയി . കരിഞ്ഞുണങ്ങിയ പാടങ്ങൾ അപ്രത്യക്ഷമായ കുന്നുകൾ എല്ലാം പിന്നിട്ട് അവൾ വീണ്ടും യാത്രയായി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൾ കണ്ടത് വെള്ളത്തിനു വേണ്ടി കലഹം കൂട്ടുന്ന മനുഷ്യരെയാണ്. കുഞ്ഞിക്കിളി ചിന്തിച്ചു മനുഷ്യർ ചെയ്യുന്ന ക്രൂരതകൾക്ക് ഞങ്ങളും കൂടി കഷ്ടപ്പാടുകൾ അനുഭവിക്കുന്നു . കുഞ്ഞിക്കിളി കഴിഞ്ഞ തവണ വന്ന കുന്നിൽ എത്താൻ ഇനി അധിക സമയം വേണ്ട. പക്ഷെ ആ കുന്ന് അപ്രത്യക്ഷമായിരുന്നു . ആ സ്ഥാനത്ത് വലിയ മാളികകൾ മാത്രം . ആ മാളികയുടെ ഭിത്തിയിൽ ഇരുന്ന് അമ്മയുമൊത്ത് ഇവിടെ വന്നതും കളിച്ചതും ആ കുന്നിന്റെ ഹൃദയത്തിൽ നിന്ന് വരുന്ന പളുങ്കു വെള്ളം കുടിച്ചതും അവൾ വേദനയോടെ എല്ലാം ഓർത്തു. ചൂടിന്റെ കാഠിന്യം കൂടി കൂടി വന്നു . കുഞ്ഞിക്കിളിയുടെ ചിറകുകൾ തളർന്നു. അവളുടെ കണ്ണുകൾ പതിയെ അടഞ്ഞപ്പോഴും അവളുടെ മനസ്സിൽ തനിക്കു വേണ്ടി പച്ചില ചാർത്തുമായ് കാത്തിരുന്ന മരം മാത്രമായിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ