"ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി എൽ പി എസ് മരുതോന്കര/അക്ഷരവൃക്ഷംശുചിത്വം ആരോഗ്യം നൽകും എന്ന താൾ [[ജി എൽ പി എസ് മരുതോന്കര/അക്...)
 
(വ്യത്യാസം ഇല്ല)

22:31, 7 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം ആരോഗ്യം നൽകും

ഏഴ് B ക്ലാസിലെ ലീഡറായിരുന്നു മുരളി.ക്ലാസിലെ കുട്ടികളെല്ലാം അസംമ്പ്ളിയിൽ വരണമെന്ന് ടീച്ചർക്ക് നിർബന്ധമായിരുന്നു.7Bക്ലാസിലെ നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു ശരൺ.അസംമ്പ്ളിയിൽ എല്ലാ കുട്ടികളും വന്നപ്പോൾ ശരണിനെ മാത്രം കണ്ടില്ല.ടീച്ചർ ക്ലാസിൽ വന്ന്മുരളിയോട് ചോദിച്ചു,ഇന്ന് ആരാണ് അസംമ്പ്ളിയിൽ വരാത്തത് . ശരണാണ് , മുരളിപറഞ്ഞു . ടീച്ചർ ശരണിനോടു ചോദിച്ചു നീയെന്താ അസംമ്പ്ളിയിൽ വരാതിരുന്നത്. അപ്പോൾ അവൻ പറഞ്ഞു .അത് ടീച്ചർ ഞാൻ ക്ലാസിൽ അസംമ്പിളിക്കു മുമ്പ് എത്തിയിരുന്നു .‍‍‍‍‍ഞാൻ ക്ലാസിൽ വന്നു കയറിയപ്പോൾ കടലാസ് കഷണങ്ങളും പൊടിയും നിറഞ്ഞ് വൃത്തിഹീനമായികിടക്കുന്ന ക്ലാസ് മുറിയാണ് കണ്ടത്. ഇന്നത്തെ ക്ലീനിങ് ഗ്രൂപ്പ് ക്ലാസ്റൂംവൃത്തിയാക്കാതെയാണ് അസംമ്പ്ളിയിൽ പോയത്. അതുകൊണ്ട് ‍‍ഞാനാണിന്ന് ക്ലാസ് വൃത്തിയാക്കിയത്.അതുകൊണ്ടാണ് ഞാനിന്ന് അസംമ്പ്ളിയിൽ വരാതിരുന്നത്. ടീച്ചർ ശരണിനെ അഭിനന്ദിച്ചു.ശുചിത്വം എവിടെ ഉണ്ടോ അവിടെ ആരോഗ്യം ഉണ്ടാവും..

അന്വയ അനിൽ
2 A ജി എൽ പി എസ് മരുതോങ്കര
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ