"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/എന്റെ ലോക്ക് ഡൗൺ വിശേഷങ്ങ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ  | എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ ]]
*[[{{PAGENAME}}/എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ  | എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ ]]
{{BoxTop1
| തലക്കെട്ട്=  എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ലോകം മുഴുവൻ കോവിഡ് പടർന്നതിനാൽ എല്ലാവരും വീട്ടിലിരിപ്പാണല്ലോ. എന്റെ ലോക്ക് ഡൗൺ വിശേഷങ്ങൾ അൽപം പങ്കുവെക്കാം. കോവിഡ്-19 കാരണം സ്കൂളുകളിലെ  പരീക്ഷകൾ  മാറ്റിവെക്കുകയോ ഉപേക്ഷികാകുകയോ ചെയ്തു. അത് കൊണ്ട് എനിക്ക് കുറെ ഗുണങ്ങളുണ്ടായി. കുറെ കാര്യങ്ങളും ചെയ്യാൻ പറ്റി. ആദ്യത്തെ രണ്ടു മൂന്നു ദിവസം ഞാൻ വെറുതെ ഇരുന്നു. പിന്നെ മൂന്ന് നാല് ദിവസം ഗാർഡൻ ഒരുക്കാൻ ഉമ്മച്ചിയെ സഹായിച്ചു. മണ്ണ് കൊണ്ടുകൊടുക്കലായിരുന്നു  എന്റെ പണി. രണ്ടു മൂന്നു ദിവസം വീടിന്റെ മുകൾ നിലയിൽ സീലിംഗ് പണി ചെയ്യാൻ പണിക്കാർ ഉണ്ടായിരുന്നു. അവരുടെ പണികൾ നോക്കി നിൽക്കും  മൂന്ന് ദിവസം പണിയെടുത്തു. പിന്നെ ലോക്ഡൗൺ കാരണം നിർത്തി.  കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ബോറഡി വന്നു. അപ്പോൾ എനിക്ക് ഒരു ബുദ്ധി തോന്നി. ഒരു ഏറുമാടം കെട്ടിയാലോ. അതിന് പറ്റിയ മരം നോക്കി നടക്കുമ്പോഴാണ് മുന്നിൽ ഒരു പേരക്ക മരം. നോക്കിയപ്പോൾ ഏറുമാടം കെട്ടാൻ പറ്റിയ മരം. അവിടെ കെട്ടിയാൽ ഒരു ഗുണമുണ്ട്, വിശന്നാൽ പേരക്ക പറിച്ചു തിന്നാം. ഞാൻ അതിൽ തന്നെ ഏറുമാടം കെട്ടി. ഒറ്റയ്ക്കല്ല കെട്ടോ. കാണാൻ വന്നപ്പോൾ അബച്ചി സഹായിച്ചു. കെട്ടിക്കഴിഞ്ഞ് ഇരുന്നുനോക്കിയപ്പോൾ നല്ല രസം. നല്ല സുഖം. കാക്കു വന്നപ്പോൾ കാക്കുവിനും ഇഷ്ടമായി. കാക്കു പ്ലസ് വണ്ണിന് പഠിക്കുകയാണ്. നമുക്ക് ഒരു വലിയ ഏറുമാടം കെട്ടിയാലോ ? അവൻ ചോദിച്ചു. അന്ന് വൈകുന്നേരം തന്നെ അത് കെട്ടാൻ തുടങ്ങി. അഞ്ച് ദിവസത്തോളം പണിയെടുത്തു. പണി കഴിഞ്ഞ അന്നുതന്നെ ഉത്ഘാടനവും നടത്തി. ഉമ്മച്ചിയുടെ വക പൊക്കവട ഉണ്ടായിരുന്നു. ഞങ്ങൾ ഏറുമാടത്തിലിരുന്ന്  ആസ്വദിച്ച് കഴിച്ചു. വലിയ ഏറുമാടം താത്താക്ക് നന്നായി ഇഷ്ടപ്പെട്ടു. തണൽ ഉണ്ടെങ്കിലും ചൂടുണ്ടായിരുന്നു. അന്ന് പകൽ അതിൽ തന്നെ കൂടി. കുറെ ദിവസം അവിടെ പോയിരിക്കും. ഒരു ദിവസം ഞാനും കാക്കുവും  അയൽപക്കത്തെ അനസ് കാക്കുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെയും ഒരു ഏറുമാടം! അത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി. നല്ല ഭംഗിയുള്ള ഏറുമാടം. മുളകൊണ്ട് കെട്ടിയത്. കയർ കൊണ്ടുള്ള കോണിയും ഉണ്ട്. കുറെ ദിവസം അങ്ങനെ പോയി. പിന്നെ മലർവാടി ബാലോത്സവം മത്സരങ്ങൾ തുടങ്ങി. ലോക്ക് ഡൗൺ കാരണം ഓൺലൈൻ വഴിയാണ് മത്സരങ്ങൾ. ഓരോ ടാസ്കുകളാണ്. ഏപ്രിൽ ഒന്ന് മുതൽ 20 വരെയാണ്. ഒന്നാം തിയതി രാത്രി ഞങ്ങൾ  മത്സരത്തിന്റെ കാര്യങ്ങൾ ആലോചിക്കാൻ വീട്ടിൽ ഒരു മീറ്റിംഗ് കൂടി.  ഗൃഹയോഗം. അതും ബാലോത്സവത്തിൽ പെട്ടതാണ്. പിറ്റേന്ന് മുതൽ തന്നെ ടാസ്കുകളിലെ പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങി.
</p>
{{BoxBottom1
| പേര്= ആസിം ഫർഹാൻ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എച്ച് എസ്, മുന്നൂർക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20033
| ഉപജില്ല=ഒറ്റപ്പാലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= ലേഖനം}}

18:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം