"എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Manu Mathew| തരം= കഥ }} |
16:46, 5 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരി
സാധാരണ ദിവസം അമ്മു എഴുന്നേൽക്കുന്നത് അമ്മയുടെ വിളി കേട്ടിട്ടാണ്. അന്ന് പതിവില്ലാതെ ടിവിയുടെ സ്വരം കേട്ടിട്ടാണ് അമ്മു ഉണർന്നത്.ഇന്നലെ രാത്രിയിൽ പഠനം കഴിഞ്ഞ് വൈകിയാണ് അമ്മു കിടന്നത് .രാവിലെ ടിവിയുടെ സ്വരം കേട്ട് അവൾ നേരത്തെ ഉണർന്നു .അവൾ കണ്ണു തിരുമ്മി അമ്മയുടെ അടുത്തെത്തി അപ്പോൾ അച്ഛൻ അമ്മയോട് പറയുകയാണ് എവിടെ നോക്കിയാലും എവിടെത്തിരിഞ്ഞാലും കൊറോണ എന്നല്ലാതെ വേറെ ഒന്നും കേൾക്കുന്നില്ലല്ലോ. അവൾ കാര്യങ്ങൾ തിരക്കി, അപ്പോഴാണ് അവൾ അറിയുന്നത് അവളുടെ സ്കൂൾ അടച്ചു എന്നകാര്യം അമ്മു അറിയുന്നത് . അവൾ അമ്മയോട് പറഞ്ഞു "നമ്മുടെ ഇവിടെ ഒന്നും കൊറോണ ഇല്ലല്ലോ പിന്നെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?” " അത് മോളെ ലോകം മുഴുവൻ കൊറോണ വ്യാപിപ്പിച്ചിരിക്കുകയലെ നമ്മുടെ ഈ കൊച്ചു കേരളത്തിലും എത്തിയില്ലേ ,നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു ആപത്ത് ഉണ്ടാകും. പിന്നെ മോളേ ഇന്നുമുതൽ ലോക് ഡൗൺ ആണ് പുറത്തേക്കിറങ്ങാൻ പോലും കഴിയുകയില്ല.” "അയ്യോ ,അമ്മേ ഈ അവധിക്കാലത്തും എനിക്ക് ആൻറിയുടെ വീട്ടിൽ പോകാൻ പറ്റില്ലേ ?” "ശ്ശോ അമ്മേ ഇതെന്നാ." "അമ്മേ ഞാൻ കൂട്ടുകാർക്കൊപ്പം പറമ്പിൽ കളിക്കാൻ പോവാ." "അത് വേണ്ടാ അമ്മു .” അന്ന് പകൽ മുഴുവൻ നിരാശയിലായിരുന്നു. കുറച്ചു നേരം അവൾ മുറ്റത്തേക്കിറങ്ങി വീടിനു ചുറ്റും ഒന്ന് നോക്കി ആരെയും കാണുന്നില്,ല എല്ലാം നിശ്ചലം .അങ്ങനെ രാത്രിയായി അവൾ ഉറങ്ങാൻ കിടന്നു അപ്പോൾ അവൾ ഒരു സ്വപ്നം കണ്ടു .അവൾ അമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി . അപ്പോൾ വലിയൊരു കാറ്റ് അവർക്ക് നേരെ തിരിഞ്ഞു . അവരെ പിടിക്കാൻ വരുന്നതുപോലെ അവർക്ക് തോന്നി. അത് വല്ല തീരുമാനങ്ങൾ വരുന്നതുപോലെ ആയിരുന്നു അത് വെള്ളമല്ല മണലും അല്ല അപ്പോഴാണ് അവൾ ഓർത്തത്. ഇന്നലെ അച്ഛനോടൊപ്പം പത്രം നോക്കി കൊണ്ടിരുന്നപ്പോൾ കണ്ട ചിത്രം അത് കൊറോണ വൈറസ് ആണ് എന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് കണ്ടു ഭയന്ന് അവൾ കൂട്ടുകാർക്കൊപ്പം ഓടി. ഓടുന്ന വഴി അവൾ കാലു തട്ടി ഒന്ന് വീണു. അപ്പോൾ കൊറോണ വൈറസ് അവളെ പിടിക്കാൻ വരുന്ന പോലെ അവൾക്ക് തോന്നി. അപ്പോഴേക്കും അവൾ ഞെട്ടി എണീറ്റു. അവൾ പേടിച്ചു കരയാൻ തുടങ്ങി. അപ്പോൾ അവളുടെ അമ്മയും അച്ഛനും അടുത്തുവന്നു ചോദിച്ചു "എന്താ പറ്റിയേ എന്തിനാ കരയുന്നെ?” അവൾ അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു "ഞാൻ ഇനി അമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് പോകുകയില്ല. ആ കൊറോണ വൈറസ് എന്നെ പിടിക്കാൻ വന്നു.” അവൾ പേടിയോടെ അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു: "സ്വപ്നം കണ്ടതാ മോളെ" അമ്മ അവളെ കെട്ടിപ്പിടിച്ചു പറഞ്ഞു "ശുചിത്വം ഉണ്ടെങ്കിൽ ഏതു കൊറോണ നമുക്ക് അതിജീവിക്കാം അത് അതിൻറെ വഴിക്ക് പോകും. ശുചിത്വമാണ് മഹത്വം മോളേ" .
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ