"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ല കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ=കടവത്തൂർ ഇൗസ്‍റ്റ് എൽ പി സ്‍കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കടവത്തൂർ ഇൗസ്‍റ്റ് എൽ പി സ്‍കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14527 | | സ്കൂൾ കോഡ്=14527 | ||
| ഉപജില്ല= | | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> |
18:38, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല കുട്ടി
കിങ്ങിണി ഓടി മുത്തശ്ശന്റെ മുന്നിൽ ചെന്നു.എന്നിട്ട് പരിഭാവത്തോടെ മുഖം കുനിഞ്ഞു നിന്നു..എന്താ കുട്ടാ ഒരു വിഷമം പോലെ , മുത്തശ്ശൻ ചോദിച്ചു .അച്ഛൻ വന്നിട്ടുണ്ടോ ? കിങ്ങിണി ചോദിച്ചു ..മുത്തശ്ശൻ ശരിക്കും ഞെട്ടി . അച്ചൻ വന്നത് അവൾ എങ്ങിനെ അറിഞ്ഞു .മുത്തശ്ശൻ കിങ്ങിണിയെ എടുത്ത് മടിയിൽ വെച്ചു സ്വകാര്യമായി ചോദിച്ചു , അച്ഛൻ വന്നത് നിന്നോടാരാ പറഞ്ഞത്. മുത്തശ്ശി ചെറിയമ്മയോട് പറയുന്നത് ഞാൻ കേട്ടല്ലോ..... കിങ്ങിണിയുടെ അച്ചൻ ഒരാഴ്ചയായി ഗൾഫിൽ നിന്നും വന്നിട്ട്..ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്.അയാൾ വരുന്നതിന് മുമ്പേ കിങ്ങിണിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നതാണ് .അവൾ അവിടെ നിൽക്കുന്നത് ആപത്താണ്.അച്ചനെ കണ്ടാൽ അവൾ അടുത്തുനിന്നും മാറില്ല. പക്ഷെ അവൾ അച്ചൻ വന്നത് അറിഞ്ഞു. ഇനി അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും... മുത്തശ്ശൻ ആലോചിച്ചു. എനിക്കിപ്പോൾ അച്ചനെ കാണണം..കിങ്ങിണിയുടെ കണ്ണ് നിറഞ്ഞു.ഇത്തവണ മുത്തശ്ശൻ ഞെട്ടിയില്ല കാരണം ഈ ചോദ്യം മുത്തശ്ശൻ പ്രതീക്ഷിച്ചതായിരുന്നു.ഇപ്പോൾ അച്ചനെ കാണാൻ പറ്റില്ല മുത്തശ്ശൻ പറഞ്ഞു ..അതെന്താ പറ്റാത്തത്..കിങ്ങിണി ചോദിച്ചു.മോളെ അച്ചൻ ഗൾഫിൽ നിന്നും വന്നതല്ലേ..അവിടെ കൊറോണ വൈറസ് പടർന്നിരിക്കയണത്രേ...അപ്പൊ കുറച്ചു ദിവസം വീട്ടിൽ തന്നെ ഇരിക്കണം..ഭയങ്കര പകർച്ച വ്യാധിയാണ്.മോളുടെ സ്‌കൂളൊക്കെ അടച്ചിട്ടത് ഈ മഹാമാരി തടയാനാണ്.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല.. കുട്ടികൾക്കും പ്രായമായവർക്കും വന്നാൽ പെട്ടെന്ന് ഭേദമാവില്ല.അത് കൊണ്ട് എന്റെ കിങ്ങിണി മോൾ അച്ഛന്റെ അടുത്ത് പോകണ്ട മുത്തശ്ശൻ മറുപടി പറഞ്ഞു. കിങ്ങിണി തല കുലുക്കി..ഉം..മുത്തശ്ശൻ പറഞ്ഞത് കുറെയൊക്കെ അവൾക്ക് മനസ്സിലായിട്ടുണ്ട്.കുറച്ചു ദിവസമായിട്ടു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്.അവളെ അയൽപക്കത്തൊന്നും വിടാറില്ല.എപ്പോഴും കൊറോണയെന്നും കോവിഡെന്നും പറഞ്ഞു കൊണ്ടേയിരിക്കും.പക്ഷേ അതിനെക്കുറിച്ചൊന്നും അവൾക്ക് അറിയില്ലായിരുന്നു. എന്നാൽ മുത്തശ്ശനറിയാം ..അപ്പോൾ മുത്തശ്ശനോട് തന്നെ ചോദിക്കാം.ഈ രോഗം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് കിങ്ങിണി മുത്തശ്ശനോട് ചോദിച്ചു.വീട്ടിൽ തന്നെ ഇരിക്കുകയാണ് വേണ്ടത്.മറ്റുള്ളവരുമായി ഇടപഴകിയാൽ രോഗം വരാൻ സാധ്യതയുണ്ട്.ഇനി പുറത്തു പോകേണ്ടി വന്നാൽ മാസ്‌ക് ധരിച്ചു വേണം പുറത്തിറങ്ങാൻ.തിരിച്ചു വന്നാൽ കുളിക്കണം..ഇടക്കിടക്ക് കൈകൾ നന്നായി കഴുകണം.മുത്തശ്ശൻ വിശദീകരിച്ചു.അപ്പോൾ ഒരിക്കൽ 'അമ്മ ആശുപത്രിയിൽ ആയപ്പോൾ ഞാൻ കാണാൻ പോയല്ലോ അവൾ അടുത്ത ചോദ്യം ഉയർത്തി.അമ്മക്ക് ഡെങ്കിപ്പനി ആയിരുന്നു.അത് പരത്തുന്നത് കൊതുകാണ് ഇപ്പോഴത്തെ കൊറോണ പോലെ തൊട്ടാൽ പകരുന്നതല്ല എന്നാലും കൂടിപ്പോയാൽ മരണം ഉറപ്പാണ്.ഡെങ്കിപ്പനി വരാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് കിങ്ങിണി ചോദിച്ചു.മറുപടി പറഞ്ഞില്ലെങ്കിൽ അവൾ വീണ്ടും ചോദിക്കുമെന്ന് മുത്തശ്ശനറിയാം..അത് കൊണ്ട് തന്നെ മുത്തശ്ശൻ തുടർന്ന് ശുചിത്വം പാലിക്കണം , ഡെങ്കിപ്പനി ആവട്ടെ കൊറോണയാകട്ടെ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ നമുക്കതിനെ തടയാൻ കഴിയും എന്ന് വെച്ച് നല്ല വൃത്തിയോടെ ജീവിക്കണം, ദിവസവും കുളിക്കണം , പല്ലു തേക്കണം, വ്യായാമം ചെയ്യണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം നഖം വെട്ടണം , അങ്ങിനെ ആയാൽ പിന്നെ നമ്മൾ മാത്രം വൃത്തിയായാൽ പോര നമ്മുടെ പരിസരവും വൃത്തിയാക്കണം..പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാനുള്ള സാധ്യത കൂടുതലാണ്.അതൊക്കെ കണ്ടുപിടിച്ചു നശിപ്പിക്കണം വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കണം എങ്കിൽ രോഗം വരാതിരിക്കും കിങ്ങിണിക്ക് മനസ്സിലായോ.. മനസ്സിലായി മുത്തശ്ശാ. ...കിങ്ങിണി പറഞ്ഞു..അപ്പോൾ കുറച്ചു ദിവസം കഴിഞ്ഞിട്ട് കിങ്ങിണിയുടെ അച്ചൻ മോളെ കൂട്ടിക്കൊണ്ട് പോവാൻ വരും.അത് വരെ നല്ല കുട്ടിയായി ഇവിടെ തന്നെ നിൽക്കില്ലേ.. മുത്തശ്ശൻ ചോദിച്ചു..ഉവ്വ് മുത്തശ്ശാ...ഞാൻ ഇവിടെ തന്നെ നിന്നോളാ. മിടുക്കി മുത്തശ്ശൻ അവളെ തലോടി അവൾ സന്തോഷത്തോടെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ