"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/കളങ്കം എന്തേ നിൻ മേനിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കളങ്കം എന്തേ നിൻ മേനിയിൽ

പച്ച വിരിപ്പിനാൽ അലങ്കരിച്ചിരുന്ന
നിൻ മേനിയിലാരു ചാർത്തിയമ്മേ നിനക്കീ കുപ്പായം
മണ്ണിലലിഞ്ഞു തീർന്നിടാത്ത
പ്ലാസ്റ്റിക്കിനാൽ നീ വിരൂപയായിടുന്നുവല്ലോ
ഇനി വരും തലമുറയ്ക്ക് സമ്മാനിക്കാൻ
മനുജനുള്ളത് വിഷമയമുള്ള മണ്ണും
തോളിലേറ്റി നടക്കുവാൻ മലിനമാം വായുവും മാത്രം..........
ഹരിതാഭമായിരുന്ന അമ്മ മരിക്കുകയാണ്
പോറ്റി വളർത്തിയ മക്കൾ അമ്മയ്ക്ക്
നേരുകയാണ് അന്ത്യചുംബനം........
ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് നിനക്ക് സാധിക്കുമെങ്കിൽ
അത് നിന്റെ മക്കൾ ഒന്നിച്ചു കൈകോർക്കുമെങ്കിൽ മാത്രം
നിന്റെ മേനിയിൽ ആ‍‍ഞ്ഞുതറച്ച മുള്ളുകൾ
ഒന്നൊന്നായി തിരിച്ചെടുത്ത്
നിന്റെ മേനിയിൽ നട്ടീടട്ടെ നിന്റെ പുനർജനനത്തിനായി
ചെറു തൈകളെ.........
അമ്മയ്ക്കൊരു ക‍ുടനീർത്തട്ടെ ഓരോ മനുജനും

പ്രിറ്റി ഫിലിപ്പ്
9 ബി , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത