"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ രാക്ഷസൻ | color= 5 }} <p> ടോണി ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
17:04, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ രാക്ഷസൻ
ടോണി ഒരു മടിയനായ കുട്ടി ആയിരുന്നു. എപ്പോഴും കളിക്കാൻ ആയിരുന്നു അവന് ഇഷ്ടം. കളികഴിഞ്ഞ് ദേഹത്ത് അഴക്കുമായി അവൻ വരുമ്പോൾ അമ്മ കുളിക്കാൻ പറയും. അത് അവൻ അനുസരിക്കുക ഇല്ലായിരുന്നു. ഒരു ദിവസം രാവിലെ അവൻ ഉണർന്നപ്പോൾ അച്ഛൻ അമ്മയോട് പറയുന്നത് അവൻ കേട്ടു. എടീ ചൈനയിൽ കൊറോണ വന്നിട്ടുണ്ട്. ഇവിടെയും വരും സൂക്ഷിക്കണം. അല്ലെങ്കിൽ കൊറോണപിടിക്കും. കൊറോണ ഒരു രാക്ഷസൻ ആണെന്നാണ് ടോണി വിചാരിച്ചിരുന്നത്. അന്ന് രാത്രി അവൻ ഒരു സ്വപ്നം കണ്ടു പേടിച്ചു. നിലവിളിച്ചു ഞെട്ടിയെഴുന്നേറ്റു അവൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മേ, കൊറോണ രാക്ഷസൻ എന്നെ പിടിക്കാൻ വന്നു അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു. ഇത് കേട്ട് അമ്മ ചിരിച്ചു. മോനെ അത് രാക്ഷസൻ അല്ല ഒരു രോഗമാണ്. വ്യക്തിശുചിത്വം പാലിക്കാത്തവരെ ആണ് അത് പിടിക്കുന്നത് നീ എന്നും രണ്ടുനേരം കുളിക്കണം. പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പുറത്തുപോകുമ്പോൾ തൂവാല കൊണ്ടോ മാസ്ക് കൊണ്ടോമുഖവും വായും മറയ്ക്കണം. അങ്ങനെയാണെങ്കിൽ നിനക്ക് കൊറോണവരില്ല. ഇത് കേട്ട് ടോണിക്ക് സന്തോഷമായി. അവൻ അന്നുമുതൽ നല്ലകുട്ടിയായി എപ്പോഴും വൃത്തിയായി നടക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ