"ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ/അക്ഷരവൃക്ഷം/കൊറോണയെന്ന കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കൊലയാളി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (GOVT. S. N. D. P. L. P. S. Lakha/കൊറോണയെന്ന കൊലയാളി എന്ന താൾ [[ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ/അക്ഷരവൃക്ഷം/കൊറോണയ...)
(വ്യത്യാസം ഇല്ല)

21:22, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന കൊലയാളി

പ്രിയപ്പെട്ടവരേ.... ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലാണ് എന്നറിയാമല്ലോ.കോവിഡ് 19(കൊറോണ) എന്ന വിപത്തിനെ അതിജീവിക്കുക അത്ര നിസ്സാരമല്ല. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും ഇത്.

ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. ഇതിന് പ്രത്യേകിച്ച് മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. വ്യക്തിശുചിമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാർഗം. മറ്റുള്ളവരുമായി അടുത്തിടപഴകാതെ സൂക്ഷിക്കുക, കഴിവതും യാത്രകൾ ഒഴിവാക്കുക, ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കുക.

കൊറോണയെ നേരിടുന്നതിൽ നമ്മുടെ സർക്കാർ വളരെയേറെ മുന്നിലാണ്. അമേരിക്ക പോലുള്ള വൻകിട രാജ്യങ്ങൾ പോലും കൊറോണയ്ക്കു മുന്നിൽ മുട്ടുമടക്കി. എന്നാൽ നമ്മുടെ കൊച്ചു കേരളം അവർക്കെല്ലാം മാതൃകയായി. നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. അതുപോലെതന്നെ ആരോഗ്യപ്രവർത്തകരും പോലീസുകാരും വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. ഈ അവസരത്തിൽ അതു നമ്മൾ മറക്കരുത്.പിന്നെ എല്ലാറ്റിനുമുപരിയായി നമ്മുടെ ജില്ലാ കളക്ടർ പി. ബി. നൂഹ് സാറിന്റെ അവസരോചിതമായ പ്രവർത്തനങ്ങൾ ഒരു പരിധിവരെ ജില്ലയിൽ കൊറോണ പടരുന്നത് തടഞ്ഞിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല പ്രളയകാലത്തും അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു.

ഇന്നിപ്പോൾ എല്ലാവരും പറയുന്നത് കൊറോണക്കെതിരെ യുള്ള പോരാട്ടത്തിന് കേരളത്തെ മാതൃകയാക്കാമെന്നാണ്. അതിൽ നമ്മൾ അഭിമാനിക്കുക തന്നെ വേണം. അതോടൊപ്പം കൊറോണക്കെതിരെ പടപൊരുതുകയും വേണം.

കാർത്തിക് കെ. പി.
4 എ ഗവ. എസ്. എൻ. ഡി. പി. എൽ. പി. എസ്. ളാക, ഇടയാറൻമുള,
ആറൻമുള. ഉപജില്ല
പത്തനംതിട്ട.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം