"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | | സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | ||
| സ്കൂൾ കോഡ്= 19010 | | സ്കൂൾ കോഡ്= 19010 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- താനൂർ--> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- ലേഖനം --> | | തരം= ലേഖനം <!-- ലേഖനം --> | ||
| color= | | color= 3 | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} | {{verification|name=MT_1206| തരം= ലേഖനം}} |
16:44, 3 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം
ശുചിത്വം എന്നത് വ്യക്തിപരമായും പരിസരപരമായും ഒരു വ്യക്തി പാലിക്കേണ്ട കർത്തവ്യം തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാം.വ്യക്തികൾ തന്റെ ജീവിതത്തിൽ പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജിവിതശൈലീരോഗങ്ങളും ഒഴിവാക്കാൻ സാധിക്കും . ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.വയറിളക്കരോഗങ്ങൾ ,വിരശല്യം തുടങ്ങി ഇന്ന് നമ്മെ ആകെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയെ പോലും ഒഴിവാക്കാൻ നമുക്ക് കഴിയും.കോവിഡ് രോഗത്തെ ഫലപ്രദമായി നേരിടാൻ എറ്റവും ഉചിതമായ മാർഗം വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്.അതായത് കൈകൾ ഇടയ്ക്കിടെ കഴുകുക , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക തുടങ്ങി നാം ചെറുപ്രായത്തിൽ സായത്തമാക്കിയ ശീലങ്ങൾ കൊണ്ട് തന്നെ നമുക്ക് ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ സാധിക്കും . ഇതെല്ലാം തന്നെ സാംക്രമീകരോഗങ്ങളെ തടയാനുളള ഉചിത മാർഗങ്ങളാണ്. അതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ വസ്ത്രങ്ങൾ. കഴുകി ഉണക്കിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുളളൂ എന്ന് നമ്മുടെ മുത്തശ്ശിമാർപോലും പറഞ്ഞുതരാറുണ്ട് .കഴുകി ഉണക്കാത്ത വസ്ത്രം ധരിച്ചാൽ ശരീരത്തിൽ ചൊറി,വട്ടച്ചൊറി എന്നിവയ്ക്ക് കാരണമാവും.മറ്റുളളവർ ഉപയോഗിക്കുന്ന തോർത്ത്,ചീപ്പ് മുതലായവ ഉപയോഗിക്കാതിരിക്കുക എന്നതും ശുചിത്വത്തിന്റെ ഒരു ഭാഗമാണ് . വൃത്തിയുളള വസ്ത്രങ്ങൾ മാത്രം ധരിക്കുക.വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം എന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം . നമ്മൾ കേരളിയർ വ്യക്തി ശുചിത്വത്തിൽ ഒന്നാമതാണെങ്കിലും പരിസരശുചിത്വത്തിൽ പിറകിലാണ്. നാം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് മാലിന്യനിർമാർജ്ജനം.പരിസര ശുചിത്വം പാലിക്കണമെങ്കിൽ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്.നമ്മൾ വീടും പരിസരവും വൃത്തിയാക്കുന്നുണ്ടെങ്കിലും അത് കളയുന്നത് അന്യന്റെ പറമ്പിലോ തുറസ്സായ സ്ഥലങ്ങളിലോ ജലാശയങ്ങളിലോ ആയിരിക്കും .ഇതുപോലെ മറ്റുളളവരും മാലിന്യങ്ങൾ കളയുന്നു.ഈ മാലിന്യങ്ങൾ അവിടെ കുന്നുകൂടി ദുർഗന്ധം ഉണ്ടാക്കുകയും പലതരം രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.കൂടാതെ തെരുവ്നായ്ക്കളിൽ നിന്ന് ആപത്ത് ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ജലാശയങ്ങളിൽ തളളുന്ന മാലിന്യങ്ങൾ ജലാശയജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.സാമൂഹിക ശുചിത്വബോധം ഉളള ഒരു വ്യക്തിയും പരിസരം മലിനമാക്കുകയില്ല.ഇത്തരത്തിലുളള പ്രവൃത്തി നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് എന്ന് നാം മനസിലാക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം