"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ശിവപ്രിയ, ഗവ. യു പി എസ്സ്  കരകുളം, നെടുമങ്ങാട് ഉപ ജില്ല, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല.
| സ്കൂൾ=  ഗവ. യു പി എസ്സ്  കരകുളം,
| സ്കൂൾ കോഡ്= 42548
| സ്കൂൾ കോഡ്= 42548
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=    കഥ  
| തരം=    കഥ  

16:18, 3 മേയ് 2020-നു നിലവിലുള്ള രൂപം

സൗഹൃദം

പണ്ട് പണ്ട് ഒരു രാജ്യത്ത് രാജസിംഹൻ എന്നൊരു രാജാവും വാസുകി എന്നൊരു റാണിയും ഉണ്ടായിരുന്നു. രക്നം പതിച്ച കൊട്ടാരം. റാണിയുടെ വസ്ത്രങ്ങളിൽ വരെ പവിഴവും മരതകവും ഒക്കെയാണ് ഉള്ളത്. എന്തൊക്കെ സന്തോഷങ്ങൾ ഉണ്ടായിട്ടും ഒരു ദുഃഖം അവർക്കുണ്ടായിരുന്നു. രാജാവിനും റാണിക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. അത് അവരിൽ വളരെ വിഷമം ഉണ്ടാക്കിയിരുന്നു. ഒരു ദിവസം അവർ അന്യരാജ്യത്തെ രാജാവ് സൂര്യദേവനും റാണി വസുധരയ്ക്കും ജനിച്ച ഇരട്ട കുഞ്ഞുങ്ങളെ കാണാനായി പോയി. രാജസിംഹനും സൂര്യദേവനും ഉറ്റ ചങ്ങാതിമാരാണ്. ആ ഒരു അവകാശം വച്ച് രാജസിംഹൻ രാജാവിനോട് രണ്ട് കുഞ്ഞുങ്ങൾക്കും പേരിടാൻ സൂര്യദേവനും റാണിയും നിർബന്ധിച്ചു. ഒരാൾക്ക് വീരൻ എന്നും ഒരാൾക്ക് ആര്യൻ എന്നും പേരിട്ടു. ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ രാജാവിനും റാണിക്കും സ്വന്തമായി കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹം ഉണ്ടായി. അതുവരെ ദൈവത്തിൽ വിശ്വാസം ഇല്ലാതിരുന്നവർ അന്ന് മുതൽ ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഒരു വർഷം കടന്നുപോയി. ഒരു ദിവസം രാത്രി ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് റാണിയും രാജാവും ജനാലയ്ക്ക് അരികിലേക്ക് പോയത്. അവിടെ നിന്നു കൊണ്ട് താഴേക്ക് നോക്കിയപ്പോൾ അതാ പൂന്തോട്ടത്തിൽ ഒരു കുഞ്ഞിനെ പട്ടിൽ പൊതിഞ്ഞതായി അവർ കണ്ടത്. അവരുടെ പ്രാർത്ഥന കേട്ട് ദൈവം കൊടുത്ത കുഞ്ഞാണെന്ന് പറഞ്ഞുകൊണ്ട് അവർ ആ കുഞ്ഞിനെ വാരിയെടുത്തു. എന്നാൽ അത് ദൈവം നൽകിയതല്ല അന്യരാജ്യത്തെ റാണി വസുധരയ്‌ക്ക് മൂന്നാമത് ജനിച്ച കുഞ്ഞായിരുന്നു അത്. ഒരു പെൺകുഞ്ഞ്. അവരാണ് ആ കുഞ്ഞിനെ അവിടെ വച്ചത്. അത് അറിഞ്ഞ രാജസിംഹനും വാസുകിക്കും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ലായിയിരുന്നു. അവർ ആ കുഞ്ഞിനെ പൊന്നു പോലെ വളർത്തി. അവൾ ആ രാജ്യത്തെ രാജാവ് രാജസിംഹ ന്റെയും റാണി വാസുകിയുടേയും മകൾ രാജകുമാരി അനാമിക ആയി അറിയപ്പെട്ടു.

സന്ദേശം: ദൈവം ഉണ്ടോ ഇല്ലെയോ എന്നതിലല്ല കാര്യം. നമ്മൾ തന്നെയാണ് ദൈവം. നമ്മളുടെ സ്വഭാവം. മറ്റുള്ളവരോടുള്ള സ്നേഹം കരുണ സൗഹൃദം അതൊക്കെയാണ് നമ്മളെ ദൈവം ആക്കുന്നത്............

ശിവപ്രിയ
6C ഗവ. യു പി എസ്സ് കരകുളം,
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ