"എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/ സ്വപ്നത്തിലെങ്കിലും..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വപ്നത്തിലെങ്കിലും... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

23:07, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്നത്തിലെങ്കിലും...

'ഈ കോറോണയെ കൊല്ലണം'. മനു അമ്മയോട് പറഞ്ഞു. എത്ര ദിവസമായി ഈ വീട്ടിലിരുപ്പു തുടങ്ങിയിട്ട്. എത്രയെന്നു വച്ചാ സിനിമ കണ്ടും മൊബൈലിൽ കളിച്ചും ഉറങ്ങിയും ഒക്കെ സമയം കളയുക. 'എന്നെ കളിയ്ക്കാൻ വിടമ്മേ', അവൻ അമ്മയോട് കെഞ്ചി. മകൻ മുഷിഞ്ഞൊരു വകയായിട്ടുണ്ടെന്നു അമ്മക്കറിയാം. എന്നാലും ലോക്ക് ഡൌൺ കാലത്തു പുറത്തിറങ്ങി കളിച്ചുകൂടാ. അവൻ അമ്മയുടെ ഫോൺ എടുത്ത് അടുത്ത കൂട്ടുകാരെയൊക്കെ വിളിച്ചു. എല്ലാരും സഹികെട്ടു വീട്ടിൽ ഇരിപ്പാണെന്നറിഞ്ഞപ്പോൾ അവനു അല്പം സമാധാനം കിട്ടി. സാധാരണ അവൻ പത്രം എടുത്ത് സ്പോർട്സ് പേജ് മാത്രമേ നോക്കാറുള്ളു. അവന്റെ പ്രിയ താരങ്ങൾക്കൊന്നും കൊറോണ പിടിക്കരുതെന്നു അവൻ പ്രാർത്ഥിക്കും. ഒരു ദിവസം പത്രം എടുത്ത് വെറുതെ മറിച്ചപ്പോൾ പലരുടെയും പട്ടിണിയും മരണവാർത്തയും അബദ്ധത്തിൽ അവന്റെ ശ്രദ്ധയിൽ പെട്ട്. അവന്റെ ഉള്ളൊന്നു പിടഞ്ഞു. അവന്റെ സങ്കടം കണ്ടു 'അമ്മ അവനെ ആശ്വസിപ്പിച്ചു. ' ഇനി ഞാൻ പുറത്തിറങ്ങാൻ വാശി പിടിക്കില്ല.എല്ലാം ഒന്നവസാനിച്ചാൽ മതിയായിരുന്നു. എന്നിട്ടു വേണം സ്കൂളിൽ പോകാൻ, കൂട്ടുകാരെ കാണാൻ. മതിയാവോളം കളിയ്ക്കാൻ..." പെട്ടന്നൊരു ശബ്ദം. 'മനു...മനു...' അവൻ ഞെട്ടിയുണർന്നു. അയ്യോ സ്വപ്നം ആയിരുന്നോ? അവൻ കരയാൻ തുടങ്ങി. "എന്താ മോനെ? എന്ത് പറ്റി? അമ്മ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു "'അമ്മ എന്തിനാ അമ്മെ എന്നെ ഉണർത്തിയത്? സ്വപ്നത്തിലെങ്കിലും എന്റെ കൂട്ടുകാരെ കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ..." അവനു സങ്കടമായി.

റോഷ്‌നി സന്തോഷ് ബാബു
7B എം. ടി. എച്ച്. എസ്. എസ്., വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ