"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ നിലനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(verification)
വരി 67: വരി 67:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:34, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിലനിൽപ്പ്


നമസ്തേ കൈകൂപ്പി വന്ദിച്ചു കൊണ്ടൊരു
പുഞ്ചിരി തൂകണം കളങ്കമരുത്.
മനസിൻ ശുചിത്വമത്രേപരമപ്രധാനം
സത്യം മാത്രം ചൊല്ലി വാക്കും ശുചിയാക്കാം
സദ്കഥകൾ കേട്ട് കേൾവി ശുചിയാക്കാം
അന്യർക്കുപകാരം ചെയ്ത് പ്രവൃത്തിയും ശുചിയാക്കാം
പ്രകൃതി തൻ സൗന്ദര്യം കണ്ട് ദൃഷ്ടിയും ശുചിയാക്കാം

         ഹാ ! പ്രകൃതി തൻ നൈർമല്യമെവിടെ
         പുകയും പൊടിയും നിറഞ്ഞ വായു
         പ്ലാസ്റ്റിക്കും കീടനാശിനികളും
         രാസവളങ്ങളും മലിനമാക്കിയ മണ്ണും
          ഭക്ഷണം വിഷം ! തകരാറിലായി ആമാശയവും
         പത‍ഞ്ഞൊഴുകും പുഴ മേൽ അഴുക്കും മാലിന്യങ്ങളും
          ചത്തൊടുങ്ങുന്നു മീനുകൾ പിന്നെപിടയും താറാവുകളും.

എൻെറ ദാഹജലം ശുദ്ധമല്ല
രണ്ടു നേരം കുളിച്ചിട്ടും വിയർപ്പാറിയില്ല
അണുക്കൾ നശിക്കുന്നില്ല രോഗങ്ങൾ പടരുന്നു
മരങ്ങൾ നശിപ്പിച്ചും പുഴമണലൂറ്റിയും
കുന്നുകളിടിച്ചും മണ്ണുമാന്തിയും
മുന്നേറുന്നു മനുഷ്യൻ പ്രകൃതിയോ മരണശയ്യയിൽ.
വീണ്ടെടുക്കാം നമുക്ക് പ്രകൃതി തൻ നൈർമല്യം

     പോകാം വർഷങ്ങൾ പിന്നിലേക്ക്
     ഉപയോഗിക്കാം മണ്ണും ഇലയും ചിരട്ടയും
     ഉണ്ടാക്കാം മുറ്റത്തോരു അടുക്കളത്തോട്ടവും
     കളയാം രാസവളത്തെ ചേർത്തുവയ്ക്കാം ജൈവസമ്പത്തിനെ
     വീണ്ടെടുക്കാം പുഴകളെ കുുളങ്ങളെ നദികളെ
    നടക്കാംകുുറച്ച് ദൂരം കുറക്കാം വാഹനങ്ങൾ
     പടുത്തുയർത്താം നഗരം മണ്ണ് മാന്താതെയും കുന്നിടിക്കാതെയും.

വീടുംപരിസരവും മാത്രം പോരാ
പൊതുവഴിയും പൊതുസ്ഥലവും നമ്മുക്ക് വേണ്ടി
പൊതു്ഥാപനങ്ങളും നമുക്ക് വേണ്ടി
വലിച്ചെറിയാതിരിക്കാം അവിടെ മാലിന്യങ്ങൾ
ഒന്നു നോക്കാം അയൽപക്കത്തേക്ക് കൂടി
ഇതൊക്കെ നമുക്ക് കഴിയുമോ?
കഴിയും പക്ഷെ അതിന്......


          ലാഭേച്ഛ വെടിയണം
          അഹന്ത വെടിയണം
          അത്യാർത്തി വെടിയണം
          എൻെറത് മാത്രമെന്ന ചിന്ത വെടിയണം
          ഒന്നേ ഒന്നു മാത്രം...ഉള്ളതുകൊണ്ട് തൃപ്തനാകണം.


 

കൃഷ്ണനന്ദ കെ ആർ
4 A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത