"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
• 1.75 ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
• വിശാലമായ കളിസ്ഥലം | |||
• 4 കമ്പ്യൂട്ടറുകൾ ,10 ലാപ്ടോപ്പുകൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ് | |||
• പ്രൊജക്ടർ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂം | |||
• ബ്രോഡ്ബാന്റ് ഇന്റർനെറ്റ് | |||
• വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി | |||
• ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ലാബുകൾ | |||
• മനേഹരമായ ജൈവവൈവിധ്യ പാർക്ക് | |||
• തണൽ ഇരിപ്പിടങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
12:10, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട് | |
|---|---|
| വിലാസം | |
കൊളക്കാട് കൊളക്കാട് പി ഒ , 670673 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | kssupskappad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14865 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജാൻസി തോമസ് |
| അവസാനം തിരുത്തിയത് | |
| 29-04-2020 | Kappadups |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കർമ്മധീരതയുടെ വീരേതിഹാസമാണ് മലബാർ കുടിയേറ്റം. യാതനയുടെയും വേദനകളുടെയും നടുവിലൂടെ കടന്നുപോയ അന്നത്തെസമൂഹം തങ്ങളുടെ മക്കളുടെ സമഗ്രഭാവിക്ക് വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് മനസ്സിലാക്കി, അതിന്റെ പ്രാരംഭ ഭാഗമായി, ശ്രീ. സ്കറിയ കൊച്ചുവീട്ടിൽ അധ്യാപകനായി ആദ്യ വിദ്യാലയം (കുടിപ്പള്ളിക്കൂടം) കൊളക്കാട് രൂപം കൊണ്ടു. 1955പേരാവൂര്പള്ളിവികാരിയായിരുന്ന ബഹു.റോഡ്രിഗ്സ് അച്ചന്റെ നേതൃത്വത്തിൽ ഒരു അംഗീകൃത വിദ്യാലയത്തിനായി ശ്രമമാരംഭിച്ചു. പിന്നീട് വികാരിയായി വന്ന ഫാദർ ഫിലിപ്പ് മുറിഞ്ഞകല്ലേലച്ചന്റെ അശ്രാന്തപരിശ്രമ ഫലമായി 1957 ജൂണ് 16 ന് സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ശ്രീ. എം. പി. മൊയ്തു ഹാജിയുടെ വക സ്ഥലത്ത് പുതിയ കെട്ടിടം പണിയുകയം ചെയ്തു. ശ്രീ. മറ്റത്തിൽ അബ്രാഹം , മത്തായി കുന്നത്തുശ്ശേരി , വർക്കി വടക്കേമുളഞ്ഞനാൽ തുടങ്ങിയവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
62 കുട്ടികളുമായി ഒന്നും രണ്ടും ക്ലാസ്സുള്ള വിദ്യാലയമാണ് ആരംഭിച്ചതെങ്കിലും 1959 ൽ പർണ്ണ എൽ. പി. സ്കൂളായി ഈ സ്കൂൾ ഉയർന്നു. അന്നത്തെ രൂപതാധ്യക്ഷനായ മാർ . സെബാസ്റ്റ്യൻ വള്ളോപ്പള്ളിയോടുള്ള ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് വിശുദ്ധ സെബസ്ത്യാനോസിന്റെ പേരു നൽകി. കുട്ടികളുടെ ഉപരിപഠനത്തിനായി 1960 മുതൽ യു. പി .സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു. 1964 ൽ കൊളക്കാട് സ്വതന്ത്ര ഇടവകയായതോടെ ബഹു. തോമസ് മുതുകാട്ടിലച്ചന്റെ ശ്രമഫലമായി 1968 ൽ ഈ സ്കൂൾ യു. പി. സ്കൂളായി ഉയർന്നു. അതതുകാലത്തുണ്ടായ മാനേജർമാരുടെ ദീർഘവീക്ഷണവും ഉദാരമതികളായ നാട്ടുകാരുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന രീതിയിലുള്ള സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം ഉയർന്നത്. ഈ സഹകരണവും പിന്തുണയുമാണ് ഈ വിദ്യാലയത്തിന്റെ മുതൽകൂട്ട്. അതിനാൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും പുലർത്തുന്ന ഒരു ജനതയെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം നിർണ്ണായക പങ്കു വഹിക്കുന്നു. മനോഹരമായ ഒരു രണ്ടുനില കെട്ടിടം ഇന്ന് സ്കൂളിന് സ്വന്തമായി ഉണ്ട്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി പതിനഞ്ച് ഡിവിഷനുകളുണ്ട്. പതിനെട്ട് അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും അടക്കം 19 സ്റ്റാഫ് ഇവിടെജോലി ചെയ്യുന്നു. ഓഫീസ്, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം ,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളും വെവ്വേറെ മുറികളിലായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലമുണ്ട്. മനേഹരമായ ഒരു പൂന്തോട്ടവും, ഒരു ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ പരിസ്ഥിതിപഠനത്തിനായും മാനസ്സികോല്ലാസത്തിനായും പി. ടി. എ . യുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
• 1.75 ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു • വിശാലമായ കളിസ്ഥലം • 4 കമ്പ്യൂട്ടറുകൾ ,10 ലാപ്ടോപ്പുകൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ് • പ്രൊജക്ടർ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂം • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി • ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ലാബുകൾ • മനേഹരമായ ജൈവവൈവിധ്യ പാർക്ക് • തണൽ ഇരിപ്പിടങ്ങൾ