"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/പ്രകൃതിക്കൊരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിക്കൊരു കൈത്താങ്ങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

22:53, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിക്കൊരു കൈത്താങ്ങ്

 പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയുടെ മക്കളായ പുഴ, കുന്ന്, വയൽ, കാട് തുടങ്ങിയവയെ നശിപ്പിക്കുകയാണ് നമ്മൾ. അതിനാൽ അമ്മ തരുന്ന ശിക്ഷയാണ് പ്രളയം, സുനാമി,  വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവ.          വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യ ജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി കൊണ്ടിരിക്കുകയാണ്.  കേരളത്തിൽ മനുഷ്യവാസം ആയ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്.സർവ്വ ജീവജാലങ്ങളോടുള്ള ആദരവ് നമ്മുടെ ജീവിതത്തിലെ ഭാഗമായിരിക്കണം. പ്രകൃതിയിലെ പക്ഷികളും,  മൃഗങ്ങളും,ജീവികളും,  സസ്യങ്ങളും, മണ്ണും, ജലവും,  വായുവും തുടങ്ങിയവ പ്രകൃതിയുടെ വരദാനമാണ്. ഭൂമിയുടെ മൂന്നിൽ  ഒരു ഭാഗം കരയും ബാക്കി ജലവുമാണ്.
           ഭൂമിയിലെ ജലാശയങ്ങൾ ഇപ്പോൾ മലിനമായി കൊണ്ടിരിക്കുകയാണ്. അതിനു കാരണക്കാരായ നമ്മൾ ഒരു നാണവുമില്ലാതെ ഇപ്പോഴും അത് ചെയ്തു കൊണ്ടിരിക്കുകയാണ്.ചില മനുഷ്യരുടെ ഈ  പ്രവർത്തനംമൂലം അനുഭവിക്കുന്നത് ഒന്നുമറിയാത്ത മറ്റു മനുഷ്യരും മൃഗങ്ങളും ജന്തുക്കളും ആണ്.   ഇപ്പോൾ ആർക്കും പ്രകൃതിയെ സംരക്ഷിക്കാൻ സമയമില്ല. കാരണം, ഇപ്പോൾ  ഇന്റർനെറ്റ് വന്നതിനാൽ മൊബൈൽ ഫോണിനും, കമ്പ്യൂട്ടറിനും ടിവിക്കും അടിമപെടുകയാണ്  എല്ലാവരും.
          എല്ലാവരും ഒരുമിച്ച് കൈകോർത്താൽ ഈ ഭൂമിയെ സ്വർഗ്ഗം ആക്കാം. 

സന ഫാത്തിമ
9 C സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം