"ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
21:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണവും ശുചിത്വവും
വർത്തമാന കാല മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതി മലിനീകരണവുമായും പരിസ്ഥിതി ശുചിത്വവുമായും ബന്ധപ്പെട്ടതാണ്. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവും അവ അലക്ഷ്യമായി വലിച്ചെറിയുന്നതും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു വളരെയേറെ ദോഷകരമായി തീർന്നു. ഇത് കാലാവസ്ഥയ്ക്കു വരെ മാറ്റമുണ്ടാക്കുന്നു. വാഹനങ്ങളുടെ ഉപയോഗവും പരിസ്ഥിതി മലിനീകരണത്തിന് മറ്റൊരു കാരണമാണ്. വാഹനത്തിൽനിന്നും വരുന്ന പുകയിലുള്ള കാർബൺ മോണോക്സൈഡ് പ്രകൃതിയ്ക്ക് വളരെയേറെ ദോഷകരമാണ്. പരfസര ശുചിത്വവും വ്യക്തി ശുചിത്വവും നമ്മൾ വളരെയേറെ ഗൗരവത്തിലെടുക്കേണ്ട രണ്ടു കാര്യങ്ങളാണ്. വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന്റെ കാര്യം പറയുമ്പോൾ നമ്മൾ ഇപ്പോൾ നേരിടുന്ന മഹാമാരിയായ കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്നരോഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം ഏറെ രീതിയിൽ പ്രധാനമായ ഈ രോഗത്തെ മറികടക്കാൻ, നമ്മുടെ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കാതിരിക്കാൻ പല ,ഇടങ്ങളിലായി സ്പർശിക്കുന്ന നമ്മുടെ കൈകൾ ഇടയ്ക്കിടെ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഓരോ രാജ്യത്തും മരിക്കുന്നത്. നമ്മുടെ രാജ്യത്ത് വ്യക്തികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ രോഗവ്യാപനത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു. ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് രോഗം പടരുന്നതിന്റെ വളർച്ച നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. വാഹനങ്ങൾ കുറഞ്ഞത് അന്തരീക്ഷമലിനീകരണത്തിന്റെ തോത് വളരെയേറെ കുറച്ചതും ശ്രദ്ധേയമാണ്. കോവിഡ്,ഡെങ്കിപ്പനി, നിപ്പ, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങളെല്ലാം തന്നെ ഇല്ലാതാവാൻ നമ്മൾ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങളിൽ വെള്ളം കെട്ടിനിന്ന് രോഗാണുക്കൾ പെറ്റുപെരുകുന്നതിന് സാധ്യത നൽകുന്നതും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതുമായ ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ,റബ്ബർ ടയറുകൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാൻ അവസരമില്ലാത്ത രീതിയിൽ മാറ്റുകയോ വേണം. ഇവയിലാണ് കൊതുകുകൾ സാധാരണയായി പെറ്റുപെരുകുന്നത്. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം തന്നെയാണ്. കീടനാശിനി തളിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത്. അതിനാൽ ഇവ നമുക്ക് കഴിയുന്നതു പോലെ വീട്ടിൽ തന്നെ ഉണ്ടാക്കണം. വിപണിയിലെത്തുന്ന മത്സ്യങ്ങളിൽ ശവം കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ,അമോണിയ എന്നിവ കലർത്തിയാണ് നമ്മുടെ മുന്നിലെത്തുന്നത്.അവിടെയും നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ തിരിച്ചറിവും ജാഗ്രതയുമാണ് ഏത്പ്രതിസന്ധികളെയും മറികടക്കുവാനുള്ള പ്രധാന മാർഗം.ഈ ഒരു ഘടകം എന്തിലും ദർശിച്ചാൽ നമുക്ക് എന്തിനെയും അതിജീവിക്കാൻ കഴിയും
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം