"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കഥ/രോഗ പ്രതിരോധം എന്ന താൾ [[സേക്രഡ് ഹാർട് യു.പ...) |
||
(വ്യത്യാസം ഇല്ല)
|
16:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
അച്ചു വളരെ മിടുക്കനായ കുട്ടിയാണ്. അച്ഛനെയും അമ്മയെയും അനുസരിക്കുന്ന എല്ലാവർക്കും ഇഷ്ടമായ ഒരു കുട്ടിയായിരുന്നു. അവനിതുവരെ കാര്യമായ ഒരു അസുഖവും വന്നിട്ടില്ല. ഒരു ദിവസം നാട്ടിലാകെ ഒരു രോഗം പടർന്നുപിടിക്കാൻ തുടങ്ങി. വലിയ രോഗമായതുകൊണ്ട് ആളുകൾക്ക് ഭയമായി. കൂടുതൽ ആളുകൾക്കും ഈ രോഗം ബാധിച്ചു. രോഗത്തിന് മരുന്നില്ല. ഈ രോഗം പിടിപെടാതിരിക്കാൻ അച്ചു കഠിനമായി ശ്രമിച്ചു കൊണ്ടേയിരുന്നു. പുറത്തിറങ്ങി വന്നാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകി. കുളിച്ചു. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി. അത്യാവശ്യത്തിനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചു. രോഗം ഒരാളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രയാസമാണ്. രോഗി യാത്ര ചെയ്തിടത്ത് അണുക്കൾ പറ്റിപ്പിടിക്കും. അവിടംനമ്മൾ സ്പർശിച്ചാൽ നമ്മുടെ ശരീരത്തിലും അണുക്കൾ പ്രവേശിക്കും. അങ്ങനെ ആ വ്യക്തിക്കും രോഗം പിടിപെടും. ഒരു ദിവസം അച്ചുവിന് അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നു. രോഗി യാത്ര ചെയ്തിരുന്ന വാഹനത്തിലായിരുന്നു അച്ചുവിന്റെയും യാത്ര. യാത്ര കഴിഞ്ഞു വീട്ടിലെത്തിയ അച്ചു കൈകൾ നന്നായി സോപ്പിട്ടു കഴുകി, എങ്കിലും രോഗാണു അച്ചുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു. ഇത്രയും മുൻകരുതലെടുത്തിട്ടും അച്ചുവിന് ഈ മഹാ രോഗം പിടിപെട്ടു. രോഗം ഉണ്ടന്നറിഞ്ഞ വീട്ടുകാർ അച്ചുവിനെ വേഗം ആശുപത്രിയിലെത്തിച്ചു. അവരും രോഗം ഉണ്ടെന്ന് വ്യക്തമാക്കി. രോഗം കഠിനമായി, എങ്കിലും അച്ചു രോഗത്തിൽ നിന്ന് രക്ഷപ്പെട്ടു. അവന്റെ രോഗ പ്രതിരോധ ശീലമാണ് മരണത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്. അതുകൊണ്ട് നാമെല്ലാവരും അച്ചുവിന്റെ രോഗപ്രതിരോധ ശീലം മാതൃകയാക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ