"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/മഹാമാരിക്കപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 46: വരി 46:
}}
}}
{{Verified|name=MT_1227|തരം=കവിത}}
{{Verified|name=MT_1227|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

12:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിക്കപ്പുറം

പരീക്ഷയില്ല..
പാഠങ്ങൾ തീരുംമുമ്പ്
വിദ്യാലയം എന്ന വിഹായസ്സ് മാഞ്ഞു
വീട്ടിലാണ്,
കൂട്ടില്ല.
മുറ്റത്ത് വേനൽ തിളക്കുകയാണ്.
മധ്യവേനലവധിയുടെ തിളക്കമല്ലത്.
മഹാമാരിയുടെ താണ്ഡവമാണ്.
കൂട്ടുകാരെയോർത്ത്,
കൈവിട്ട കളികളെയോർത്ത്,
നടന്നു തീർക്കാൻ കൊതിച്ച
ദൂരങ്ങളെയോർത്ത്
വീടിനകത്ത് ഞാൻ
കൈകഴുകുന്നു,
തിളക്കുന്ന വേനലിനും
പടരുന്ന മഹാമാരിക്കുമപ്പുറം
എല്ലാം കഴുകാൻ
എന്റെ കൈ പോലെ
ഈ ലോകത്തെ
ശുദ്ധമാക്കാൻ
പ്രകൃതി ഉണരുമെന്ന്
എനിക്കറിയാം.
പുസ്തക സഞ്ചിയും നിറയെ ഓർമകളും
പ്രതീക്ഷകളുമായി
ഞാനപ്പോൾ മുറ്റത്തിറങ്ങും
കെട്ടിപ്പിടിച്ചൊരു പാട്ടുപാടി
ഒന്നിച്ചുപോകാം നമുക്ക്...

അമർനാഥ്
7 ബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത