"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/ബുദ്ധിശാലിയായ കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷര വൃക്ഷം) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
08:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബുദ്ധിശാലിയായ കോഴി
നാട്ടിൽ അറിയപെടുന്ന ഒരു കൃഷിക്കാരനുണ്ടായിരുന്നു. ഗോപു എന്നായിരുന്നു അയാളുടെ പേര്. അയാൾക്ക് പശു, ആട്, താറാവ്, കോഴി എന്നിവ ഉണ്ടായിരുന്നു. അതിൽ സുന്ദരിയായ പിടക്കോഴിയെ ആയിരുന്നു ഗോപുവിന് ഇഷ്ടം. ഒരിക്കൽ ആ കോഴി വീടിന് അടുത്തുള്ള ഒരു മരുക്കാമ്പിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നൊരു കുറുക്കൻ ആ വഴി വന്നു. മരത്തിന്റെ കൊമ്പിലിരുന്ന കോഴിയെ കണ്ടു. കുറുക്കൻ വിചാരിച്ചു ഇതിനെ കിട്ടിയാൽ ഇന്നത്തെ അത്താഴം കുശാൽ .ഇവളെ എങ്ങനെയെങ്കിലും താഴത്തിറക്കണം കുറുക്കൻ വിചാരിച്ചു. കുറുക്കൻ പറഞ്ഞു കൂട്ടുകാരി നമസ്ക്കാരം .ഞാൻ നല്ലൊരു വാർത്തയുമായിട്ടാണ് വന്നിരിക്കുന്നത് .എന്താണാ വാർത്ത കോഴി ചോദിച്ചു .ഇന്നു മുതൽ എല്ലാ പക്ഷികളും മൃഗങ്ങളും കൂട്ടുകാരാകണം കുറുക്കൻ പറഞ്ഞു. ഒരു മൃഗവും ഇനി ഉപദ്രവിക്കുകയില്ല നീ താഴേക്കു വാ... നമുക്ക് കളിക്കാം. എല്ലാ കുറുക്കൻമാരും സൂത്രശാലികളാണെന്ന് കോഴിക്കറിയാം. നീ പറഞ്ഞത് നല്ലൊരു വാർത്തയാണ് ഞാൻ താഴേക്ക് വരാം.കോഴി കുറുക്കനോട് പറഞ്ഞു. ഇതു കേട്ടു കുറുക്കന് സന്തോഷമായി.കോഴി ഇറങ്ങുന്നതും കാത്ത് കുറുക്കൻ നിന്നു. എന്നാൽ ഒരുപാടു സമയം കഴിഞ്ഞിട്ടും കോഴി ഇറങ്ങി വന്നില്ല.കുറുക്കന് ദേഷ്യം വന്നു. കുട്ടുകാരി ഒരുപാടു നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു .എന്താണു നീ താഴേക്ക് വരാത്തെ.കോഴി പറഞ്ഞു ഞാൻ നായ്ക്കൾ വരാൻ കാത്തു നിൽക്കുകയാണ് അവർ വന്നിട്ട് നമ്മക്ക് ഒരുമിച്ച് കളിക്കാം കോഴി മറ്റൊരു സൂത്രമെടുത്തു.നായെക്കുറിച്ചു കേട്ടപ്പോൾ കുറുക്കന് പേടി തോന്നി.അതു കേട്ട് കുറുക്കൽ ഓടാൻ തുടങ്ങി. അതു കണ്ട് കോഴി പൊട്ടിച്ചിരിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ